
മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് 80.87 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്
ന്യൂഡൽഹി : കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,073 പുതിയ കോവിഡ് 19 കേസുകൾ രേഖപ്പെടുത്തി. 21പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 45.4% കൂടുതലാണിത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,34,07,046 ആയി.
മരണസംഖ്യ 5,25,020 ആയി ഉയർന്നു. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് 80.87 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 38.03 ശതമാനം കേസുകൾ മഹാരാഷ്ട്രയിൽ നിന്നാണുള്ളത്.