LogoLoginKerala

കറുപ്പണിഞ്ഞ് പ്രതിപക്ഷം; പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം; സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

അഞ്ച് മിനിറ്റ് മാത്രമാണ് സഭ നടന്നത് തിരുവനന്തപുരം: വിവാദങ്ങള് കത്തിനില്ക്കുന്നതിനിടെ പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. കറുപ്പണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങളില് പലരും സഭയില് എത്തിയത്. രാഹുല് ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്കി. ചോദ്യോത്തര വേള ആരംഭിച്ചപ്പോള് തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്ഡുകളും ഉയര്ത്തുകയും പ്രതിപക്ഷ എംഎല്എമാര് മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. തുടര്ന്ന് സ്പീക്കര് ആവര്ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷബഹളം തുടര്ന്നതിനാല് സഭ തല്ക്കാലത്തേക്ക് …
 

അഞ്ച് മിനിറ്റ് മാത്രമാണ് സഭ നടന്നത്

തിരുവനന്തപുരം: വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. കറുപ്പണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങളില്‍ പലരും സഭയില്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി.

ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തുകയും പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷബഹളം തുടര്‍ന്നതിനാല്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. അഞ്ച് മിനിറ്റ് മാത്രമാണ് സഭ നടന്നത്.