LogoLoginKerala

കൊച്ചിയിൽ ‘അമ്മ’ യോഗം തുടങ്ങി ; യോഗത്തിൽ വിജയ് ബാബുവും

പ്രസിഡന്റ് മോഹൻ ലാലിന്റെ അധ്യക്ഷതയിലുള്ള യോഗത്തിൽ വിജയ് ബാബുവിനെതിരായ കേസ് ചർച്ചയാകും കൊച്ചി : കൊച്ചിയിലെ അമ്മ സംഘടനയുടെ വാർഷിക യോഗത്തിൽ പങ്കെടുക്കാൻ വിജയ് ബാബു എത്തി. ബലാത്സംഗ കേസിൽ പ്രതിയായതോടെ ‘അമ്മ’ എക്സിക്യൂട്ടീവിൽ നിന്നും മാറി നിന്നിരുന്നു. അമ്മ ജനറൽ ബോഡ് യോഗം തുടങ്ങി. പ്രസിഡന്റ് മോഹൻ ലാലിന്റെ അധ്യക്ഷതയിലുള്ള യോഗത്തിൽ വിജയ് ബാബുവിനെതിരായ കേസ് ചർച്ചയാകും. കൂടാതെ അംഗങ്ങളുടെ രാജിയും ചർച്ചയാകും. അതേസമയം അമ്മ സംഘടനയ്ക്കെതിരെ ഡബ്ള്യുസിസി രംഗത്ത് വന്നു. വിജയ് ബാബുവിനെ അമ്മ …
 

പ്രസിഡന്റ് മോഹൻ ലാലിന്റെ അധ്യക്ഷതയിലുള്ള യോഗത്തിൽ വിജയ് ബാബുവിനെതിരായ കേസ് ചർച്ചയാകും

കൊച്ചി : കൊച്ചിയിലെ അമ്മ സംഘടനയുടെ വാർഷിക യോഗത്തിൽ പങ്കെടുക്കാൻ വിജയ് ബാബു എത്തി. ബലാത്സംഗ കേസിൽ പ്രതിയായതോടെ ‘അമ്മ’ എക്സിക്യൂട്ടീവിൽ നിന്നും മാറി നിന്നിരുന്നു. അമ്മ ജനറൽ ബോഡ് യോഗം തുടങ്ങി. പ്രസിഡന്റ് മോഹൻ ലാലിന്റെ അധ്യക്ഷതയിലുള്ള യോഗത്തിൽ വിജയ് ബാബുവിനെതിരായ കേസ് ചർച്ചയാകും. കൂടാതെ അംഗങ്ങളുടെ രാജിയും ചർച്ചയാകും.

അതേസമയം അമ്മ സംഘടനയ്‌ക്കെതിരെ ഡബ്ള്യുസിസി രംഗത്ത് വന്നു. വിജയ് ബാബുവിനെ അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുപ്പിക്കുന്നതിനെതിരെയാണ് ഡബ്ള്യുസിസി പ്രതിഷേധം അറിയിച്ചത്. സ്ത്രീകളോട് അമ്മ കാണിക്കുന്ന സമീപനം കാണുമ്പോൾ അത്ഭുതമില്ല എന്ന് ഡബ്ള്യുസിസി പറഞ്ഞു.