LogoLoginKerala

ആദ്യ ടി20യില്‍ ടോസ് ഇന്ത്യക്ക്; ഫീൽഡിങ് തെരഞ്ഞെടുത്തു; ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം

ഇന്ത്യൻ ടീമിനായി പേസ് ബൗളർ ഉമ്രാൻ മാലിക്കും അയർലൻഡിനായി പേസർ കോണർ ഓൽഫർട്ടുമാണ് അരങ്ങേറിയത് ഡബ്ലിൻ: ഇന്ത്യക്കെതിരായ ആദ്യ ടി20യില് അയര്ലന്ഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദ്ദിക് പാണ്ഡ്യ അയർലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ താരങ്ങൾ വീതം അരങ്ങേറി. ഇന്ത്യൻ ടീമിനായി പേസ് ബൗളർ ഉമ്രാൻ മാലിക്കും അയർലൻഡിനായി പേസർ കോണർ ഓൽഫർട്ടുമാണ് അരങ്ങേറിയത്. ടോസിടുന്നതിനു തൊട്ടുമുൻപ് മഴ പെയ്തിരുന്നു. അതുകൊണ്ട് തന്നെ 10 മിനിട്ട് വൈകിയാണ് ടോസിട്ടത്. മലയാളി …
 

ഇന്ത്യൻ ടീമിനായി പേസ് ബൗളർ ഉമ്രാൻ മാലിക്കും അയർലൻഡിനായി പേസർ കോണർ ഓൽഫർട്ടുമാണ് അരങ്ങേറിയത്

ഡബ്ലിൻ: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ അയര്‍ലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദ്ദിക് പാണ്ഡ്യ അയർലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ താരങ്ങൾ വീതം അരങ്ങേറി. ഇന്ത്യൻ ടീമിനായി പേസ് ബൗളർ ഉമ്രാൻ മാലിക്കും അയർലൻഡിനായി പേസർ കോണർ ഓൽഫർട്ടുമാണ് അരങ്ങേറിയത്.

ടോസിടുന്നതിനു തൊട്ടുമുൻപ് മഴ പെയ്തിരുന്നു. അതുകൊണ്ട് തന്നെ 10 മിനിട്ട് വൈകിയാണ് ടോസിട്ടത്. മലയാളി താരം സഞ്ജു സാംസണും ഐപിഎലിൽ മികച്ച പ്രകടനം നടത്തിയ രാഹുൽ ത്രിപാഠിയും ടീമിൽ ഇടം നേടിയില്ല. ഹർഷൻ പട്ടേലിന് പകരമായിട്ടാണ് ഉമ്രാൻ മാലിക് ടീമിൽ സ്ഥാനം പിടിച്ചത്.

രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. സ്ഥിരം കോച്ച് രാഹുൽ ദ്രാവിഡ് സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലാണെന്നിരിക്കെ നാഷണല്‍ അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണിനാണ് താല്‍കാലിക ചുമതല.

ഇന്ത്യ: ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍.

അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്രൂ ബാള്‍ബിര്‍ണി, ഗരേത് ഡെലാനി, ഹാരി ടെക്റ്റര്‍, ലോര്‍ക്കന്‍ ടക്കര്‍, ജോര്‍ജ് ഡോക്‌റെല്‍, മാര്‍ക്ക് അഡെയ്ര്‍, ക്രെയ്ഗ് യംഗ്, ജോഷ്വാ ലിറ്റില്‍, കൊണോര്‍ ഓല്‍ഫെര്‍ട്ട്.