LogoLoginKerala

ഷമ്മി തിലകനെതിരെ നടപടിയെടുക്കും ; പുറത്താക്കിയിട്ടില്ലെന്ന് ‘അമ്മ’ ഭാരവാഹികൾ

സംഘടനയ്ക്കെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചത്തോടെ തീരുമാനമെടുക്കാൻ നിർവാഹക സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു കൊച്ചി : നടൻ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്നും നടനെതിരെ നടപടിയെടുക്കുമെന്നും അമ്മ ഭാരവാഹികൾ. ഷമ്മി തിലകനെതിരെ ഭൂരിഭാഗം അംഗങ്ങളും നടപടി ആവശ്യപ്പെട്ടിരുന്നു. സംഘടനയ്ക്കെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചത്തോടെ തീരുമാനമെടുക്കാൻ നിർവാഹക സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഷമ്മി തിലകനിൽ നിന്ന് വിശദീകരണം തേടും. അതേസമയം, വിജയ് ബാബുവിനെതിരെ നടപടിയില്ലെന്ന് അമ്മ അറിയിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഇടവേള ബാബു പറഞ്ഞു. കോടതി തീരുമാനം വന്ന ശേഷം ബാക്കി …
 

സംഘടനയ്ക്കെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചത്തോടെ തീരുമാനമെടുക്കാൻ നിർവാഹക സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു

കൊച്ചി : നടൻ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്നും നടനെതിരെ നടപടിയെടുക്കുമെന്നും അമ്മ ഭാരവാഹികൾ. ഷമ്മി തിലകനെതിരെ ഭൂരിഭാഗം അംഗങ്ങളും നടപടി ആവശ്യപ്പെട്ടിരുന്നു. സംഘടനയ്ക്കെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചത്തോടെ തീരുമാനമെടുക്കാൻ നിർവാഹക സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഷമ്മി തിലകനിൽ നിന്ന് വിശദീകരണം തേടും.

അതേസമയം, വിജയ് ബാബുവിനെതിരെ നടപടിയില്ലെന്ന് അമ്മ അറിയിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഇടവേള ബാബു പറഞ്ഞു. കോടതി തീരുമാനം വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി. വിജയ് ബാബു ഒരുപാട് ക്ലബുകളിൽ അംഗമല്ലേയെന്നും ഇടവേള ബാബു ചോദിച്ചു.