LogoLoginKerala

രജീന്ദർ നഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ദുർഗേഷ് പഥകിന് വിജയം

അന്തിമ ഫലവും വോട്ടർമാരുടെ എണ്ണവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിന്നീട് പ്രഖ്യാപിക്കും ന്യൂഡൽഹി : ഡൽഹിയിൽ നടന്ന രജീന്ദർ നഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എഎപിയുടെ ദുർഗേഷ് പഥക് 11,000 വോട്ടുകൾക്ക് വിജയിച്ചു. ബിജെപിയുടെ രാജേഷ് ഭാട്ടിയയെ പരാജയപ്പെടുത്തിയാണ് പഥക് വിജയം നേടിയത്. ഇന്ന് രാവിലെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അന്തിമ ഫലവും വോട്ടർമാരുടെ എണ്ണവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിന്നീട് പ്രഖ്യാപിക്കും. മോശം രാഷ്ട്രീയത്തെ പരാജയപ്പെടുത്തി നല്ല പ്രവർത്തനത്തെ പിന്തുണച്ച രജീന്ദർ നഗറിലെ ജനങ്ങൾക്ക് നന്ദിയുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് …
 

അന്തിമ ഫലവും വോട്ടർമാരുടെ എണ്ണവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിന്നീട് പ്രഖ്യാപിക്കും

 

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന രജീന്ദർ നഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എഎപിയുടെ ദുർഗേഷ് പഥക് 11,000 വോട്ടുകൾക്ക് വിജയിച്ചു. ബിജെപിയുടെ രാജേഷ് ഭാട്ടിയയെ പരാജയപ്പെടുത്തിയാണ് പഥക് വിജയം നേടിയത്. ഇന്ന് രാവിലെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അന്തിമ ഫലവും വോട്ടർമാരുടെ എണ്ണവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിന്നീട് പ്രഖ്യാപിക്കും.

മോശം രാഷ്ട്രീയത്തെ പരാജയപ്പെടുത്തി നല്ല പ്രവർത്തനത്തെ പിന്തുണച്ച രജീന്ദർ നഗറിലെ ജനങ്ങൾക്ക് നന്ദിയുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. രജീന്ദർ നഗറിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത്എഎപി അനുഭാവികൾ വിജയം ആഘോഷിച്ചു. സിറ്റിംഗ് എം.എൽ.എ രാഘവ് ഛദ്ദ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റ് പിന്നീട് പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.