LogoLoginKerala

തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട;ആന്ധ്രയില്‍ നിന്ന് കടത്തിയ 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ആന്ധ്രയില് നിന്നും രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായാണ് മൂന്ന് പേരെ കഴക്കൂട്ടം പൊലീസ് പിടികൂടിയത്. തിരുവനന്തപുരം: തലസ്ഥാനത്ത് വന് കഞ്ചാവ് വേട്ട. ആന്ധ്രയില് നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയില് നിന്നും രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായാണ് മൂന്ന് പേരെ സ്പെഷ്യല് ആക്ഷന് ഗ്രൂപ്പ് എഗൈന്സ്റ്റ് ഓര്ഗനൈസ്ഡ് ക്രൈം ടീമിന്റെ സഹാത്തോടെ കഴക്കൂട്ടം പൊലീസ് പിടികൂടിയത്. തിരുവനന്തപുരം ജില്ലയിലും സമീപ ജില്ലകളിലും കഞ്ചാവ് മൊത്ത …
 

ആന്ധ്രയില്‍ നിന്നും രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായാണ് മൂന്ന് പേരെ കഴക്കൂട്ടം പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നും രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായാണ് മൂന്ന് പേരെ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് എഗൈന്‍സ്റ്റ് ഓര്‍ഗനൈസ്ഡ് ക്രൈം ടീമിന്റെ സഹാത്തോടെ കഴക്കൂട്ടം പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം ജില്ലയിലും സമീപ ജില്ലകളിലും കഞ്ചാവ് മൊത്ത വില്‍പ്പന നടത്തുന്ന പള്ളിച്ചല്‍ വെടിവെച്ചാന്‍ കോവില്‍ മേലെ വീട് പ്രീത ഭവനില്‍ കാവുവിള ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണന്‍ (33) മലയിന്‍കീഴ് മേപ്പുക്കട പോളച്ചിറ മേലെ പുത്തന്‍ വീട്ടില്‍ സജീവ് (26), തൈക്കാട് രാജാജി നഗര്‍ സ്വദേശി സുബാഷ് (34) എന്നിവരാണ് പിടിയിലായത്. ഡെപ്യൂട്ടി കമ്മീഷണര്‍ അങ്കിത് അശോകന്റെ നിര്‍ദേശ പ്രകാരം,

സമീപകാലത്ത് നഗരത്തില്‍ പിടികൂടിയ കഞ്ചാവ് കേസ്സുകളിലെ ഭാഗമായി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം നിരന്തരമായി നടത്തി വന്ന അന്വേഷണത്തിലാണ് കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്.

കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി.പി ഹരി സി.എസ്സ്, എന്നിവരുടെ നേതൃത്വത്തില്‍ കഴക്കൂട്ടം എസ്.എച്ച്. ഒ പ്രവീണ്‍ ജെ.എസ്സ്, എസ്.ഐമാരായ മിഥുന്‍, ജിനു , തുളസീധരന്‍ നായര്‍ , അശോകന്‍ എസ്.സി പി.ഒ ബൈജു , സി.പി. ഓ പ്രഭീന്‍ എന്നിവരും സ്‌പെഷ്യല്‍ ടീമംഗങ്ങളായ എസ്.ഐമാരായ യശോധരന്‍, അരുണ്‍കുമാര്‍, എ.എസ്.ഐ സാബു , എസ്.സി പി.ഒ മാരായ സജികുമാര്‍, വിനോദ്, വിനോദ് ബി., ലജന്‍ , മണികണ്ഠന്‍, വിനോദ്, സി.പി. ഓ മാരായ രഞ്ജിത്ത്, പ്രശാന്ത്, ഷിബു എന്നിവരുമടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.