LogoLoginKerala

കൂട്ട പിരിച്ചുവിടലിന് ശേഷം ഫെഡറൽ നിയമങ്ങൾ ലംഘിച്ചതിന് എലോൺ മസ്‌കിന്റെ ടെസ്‌ലയ്ക്കെതിരെ കേസെടുത്തു

നെവാഡ ഫാക്ടറിയിൽ 500-ലധികം തൊഴിലാളികളെ ടെസ്ല പിരിച്ചുവിട്ടതായാണ് വിവരം സാൻ ഫ്രാൻസിസ്കോ : കൂട്ട പിരിച്ചുവിടലിന് ശേഷം ഫെഡറൽ നിയമങ്ങൾ ലംഘിച്ചതിന് എലോൺ മസ്കിന്റെ ടെസ്ലയ്ക്കെതിരെ കേസെടുത്തു. സമ്പദ്വ്യവസ്ഥയെക്കുറിച്ച് വളരെ മോശമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് എലോൺ മസ്ക് പറഞ്ഞതിനെത്തുടർന്ന് ടെസ്ല ഈയിടെ 10 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. കൂട്ട പിരിച്ചുവിടലിനെത്തുടർന്ന് പിരിച്ചുവിട്ട ജീവനക്കാർ ഈ മാസം ടെസ്ലയ്ക്കെതിരെ ഒരു കേസ് ഫയൽ ചെയ്യുകയും ചെയ്തു. വർക്കർ അഡ്ജസ്റ്റ്മെന്റ് ആൻഡ് റീട്രെയിനിംഗ് നോട്ടിഫിക്കേഷൻ ആക്ടിന് കീഴിൽ 60 ദിവസത്തെ …
 

നെവാഡ ഫാക്ടറിയിൽ 500-ലധികം തൊഴിലാളികളെ ടെസ്‌ല പിരിച്ചുവിട്ടതായാണ് വിവരം

സാൻ ഫ്രാൻസിസ്കോ : കൂട്ട പിരിച്ചുവിടലിന് ശേഷം ഫെഡറൽ നിയമങ്ങൾ ലംഘിച്ചതിന് എലോൺ മസ്‌കിന്റെ ടെസ്‌ലയ്ക്കെതിരെ കേസെടുത്തു. സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വളരെ മോശമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് എലോൺ മസ്‌ക് പറഞ്ഞതിനെത്തുടർന്ന് ടെസ്‌ല ഈയിടെ 10 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. കൂട്ട പിരിച്ചുവിടലിനെത്തുടർന്ന് പിരിച്ചുവിട്ട ജീവനക്കാർ ഈ മാസം ടെസ്‌ലയ്‌ക്കെതിരെ ഒരു കേസ് ഫയൽ ചെയ്യുകയും ചെയ്തു.

വർക്കർ അഡ്ജസ്റ്റ്‌മെന്റ് ആൻഡ് റീട്രെയിനിംഗ് നോട്ടിഫിക്കേഷൻ ആക്ടിന് കീഴിൽ 60 ദിവസത്തെ അറിയിപ്പ് കാലയളവ് നൽകണമെന്ന ഫെഡറൽ നിയമങ്ങൾ പാലിക്കുന്നതിൽ ടെസ്‌ല പരാജയപ്പെട്ടുവെന്ന് തൊഴിലാളികൾ ആരോപിച്ചു.

ടെസ്‌ലയുടെ നെവാഡയിലെ ജിഗാഫാക്‌ടറി പ്ലാന്റിൽ ജോലി ചെയ്തിരുന്ന മുൻ ജീവനക്കാർ 60 ദിവസത്തെ നോട്ടീസ് കാലയളവിലുള്ള ശമ്പളവും ആനുകൂല്യങ്ങളും തേടിയിരുന്നു. നെവാഡ ഫാക്ടറിയിൽ 500-ലധികം ടെസ്‌ല തൊഴിലാളികളെ പിരിച്ചുവിട്ടതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ടെസ്‌ല പ്രസ്താവനയോ അഭിപ്രായമോ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണവും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.