LogoLoginKerala

രാജ്യത്തിന്റെ പുരോഗതി സാധ്യമാക്കിയത് രാജീവ്‌ ഗാന്ധിയുടെ ദീർഘവീക്ഷണത്താൽ : കെ സുധാകരൻ

ജനമനസുകളിൽ ഇത്രത്തോളം സ്നേഹവും ആദരവും പിടിച്ചുപറ്റാൻ കഴിയുന്ന നേതാക്കൾ ചുരുക്കമാണെന്നും കെ സുധാകരൻ പറഞ്ഞു കൊച്ചി: രാജ്യത്തിന്റെ സർവ മേഖലകളിലും ഉണ്ടായ പുരോഗതി സാധ്യമാക്കിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. യുഡിഎഫ് തൃക്കാക്കര കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രസാങ്കേതിക രംഗത്ത് ഉണ്ടായ വളർച്ച രാജീവ് ഗാന്ധിയുടെ വിശാല രാഷ്ട്രീയ ചിന്താധാരയുടെ ഭാഗമാണ്. ജനമനസുകളിൽ ഇത്രത്തോളം സ്നേഹവും …
 

ജനമനസുകളിൽ ഇത്രത്തോളം സ്നേഹവും ആദരവും പിടിച്ചുപറ്റാൻ കഴിയുന്ന നേതാക്കൾ ചുരുക്കമാണെന്നും കെ സുധാകരൻ പറഞ്ഞു

കൊച്ചി: രാജ്യത്തിന്‍റെ സർവ മേഖലകളിലും ഉണ്ടായ പുരോഗതി സാധ്യമാക്കിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. യുഡിഎഫ് തൃക്കാക്കര കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രസാങ്കേതിക രംഗത്ത് ഉണ്ടായ വളർച്ച രാജീവ്‌ ഗാന്ധിയുടെ വിശാല രാഷ്ട്രീയ ചിന്താധാരയുടെ ഭാഗമാണ്. ജനമനസുകളിൽ ഇത്രത്തോളം സ്നേഹവും ആദരവും പിടിച്ചുപറ്റാൻ കഴിയുന്ന നേതാക്കൾ ചുരുക്കമാണ്. മാറ്റത്തിനു വേണ്ടി ഒരുപാട് പരിശ്രമിച്ച നേതാവാണ് അദ്ദേഹം. ഇന്ത്യയിലെ മുഴുവൻ ജനങ്ങളും അംഗീകരിക്കുന്ന രാഷ്ട്രീയ നേതാവ്. അദ്ദേഹത്തിന്റെ ഓർമകൾ എന്നും ആത്മധൈര്യം പകരുന്നതാണെന്നും ഓർമകൾക്ക് മുൻപിൽ ആദരവ് അർപ്പിക്കുന്നതായും കെ സുധാകരൻ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി സ്വപ്നങ്ങൾ നെയ്യുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു രാജീവ്‌ ഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. വിവരസാങ്കേതിക വിദ്യയിൽ യൂറോപ്യൻ രാജ്യങ്ങളെ പോലും വെല്ലണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വളരെ പെട്ടന്നാണ് ലോകത്ത് ഏറ്റവും അധികം കമ്മ്യൂണിക്കേഷനുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയത്. ലോക നേതാക്കളുമായി വളരെ അടുത്ത ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. രാജ്യത്തിന്റെ മതേതര ജനാധിപത്യ ആശയങ്ങളെ ഉയർത്തിപിടിച്ചാണ് അദ്ദേഹം വിട്ടുവീഴ്ചകളില്ലാതെ മുന്നോട്ടു പോയതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എംപി മാരായ ഹൈബി ഈഡൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, കെപിസിസി വൈസ് പ്രസിഡന്റ്‌ വി.പി സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, അഡ്വ. ജയന്ത്, എം ജെ ജോബ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് റിയാസ്, കെപിസിസി നിർവാഹക സമിതി അംഗം ജയ്സൺ ജോസഫ്, അജയ് തറയിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ ഡോമനിക് പ്രസൻ്റേഷൻ എന്നിവർ പങ്കെടുത്തു.