LogoLoginKerala

മതവിദ്വേഷ പ്രസംഗം ; പി. സി ജോർജ് നടത്തിയത് പ്രകോപന പ്രസംഗം തന്നെയെന്ന് സെഷൻസ് കോടതി

പ്രസംഗം മതസ്പർധയുണ്ടാക്കാനും ഐക്യം തകർക്കാനും കാരണമാകുമെന്ന് വ്യക്തമാണെന്ന് കോടതി കൊച്ചി: മതവിദ്വേഷ പ്രസംഗ കേസില് പി. സി ജോർജ് നടത്തിയത് പ്രകോപന പ്രസംഗം തന്നെയാണെന്ന് സെഷൻസ് കോടതി. പ്രസംഗം മതസ്പർധയുണ്ടാക്കാനും ഐക്യം തകർക്കാനും കാരണമാകുമെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. പി. സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമർശം. പി. സി ജോർജ് നടത്തിയ പ്രസംഗം പരിശോധിച്ചെന്നും 154 -എ , 295 -എ വകുപ്പുകൾ ചുമത്തിയത് അനാവശ്യമാണെന്ന് പറയാനാകില്ലെന്നും എറണാകുളം അഡീഷണൽ സെഷൻസ് കോടതി …
 

പ്രസംഗം മതസ്പർധയുണ്ടാക്കാനും ഐക്യം തകർക്കാനും കാരണമാകുമെന്ന് വ്യക്തമാണെന്ന് കോടതി

കൊച്ചി: മതവിദ്വേഷ പ്രസംഗ കേസില്‍ പി. സി ജോർജ് നടത്തിയത് പ്രകോപന പ്രസംഗം തന്നെയാണെന്ന് സെഷൻസ് കോടതി. പ്രസംഗം മതസ്പർധയുണ്ടാക്കാനും ഐക്യം തകർക്കാനും കാരണമാകുമെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. പി. സി ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമർശം.

പി. സി ജോർജ് നടത്തിയ പ്രസംഗം പരിശോധിച്ചെന്നും 154 -എ , 295 -എ വകുപ്പുകൾ ചുമത്തിയത് അനാവശ്യമാണെന്ന് പറയാനാകില്ലെന്നും എറണാകുളം അഡീഷണൽ സെഷൻസ് കോടതി അറിയിച്ചു.