LogoLoginKerala

ഗ്യാൻവാപി വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ; പ്രൊഫസറെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പ്രതിഷേധം

സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ ആണ് രത്തൻ ലാലിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയത് ന്യൂഡൽഹി : ഗ്യാൻവാപി വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് പോസ്റ്റിട്ട പ്രൊഫസറെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രൊഫസറെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിലെ പ്രൊഫസർ രത്തൻ ലാലിനെയായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയ ഒരു ശിവലിംഗത്തെക്കുറിച്ച് പ്രൊഫസർ അപകീർത്തികരമായ പരാമർശം നടത്തിയതായാണ് …
 

സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ ആണ് രത്തൻ ലാലിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയത്

ന്യൂഡൽഹി : ഗ്യാൻവാപി വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് പോസ്റ്റിട്ട പ്രൊഫസറെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രൊഫസറെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഹിന്ദു കോളേജിലെ പ്രൊഫസർ രത്തൻ ലാലിനെയായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയ ഒരു ശിവലിംഗത്തെക്കുറിച്ച് പ്രൊഫസർ അപകീർത്തികരമായ പരാമർശം നടത്തിയതായാണ് പോലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് രത്തൻ ലാലിനെ അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ ആണ് രത്തൻ ലാലിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു പരാതിയിൽ ലാലിന്റെ ആരോപണം.