LogoLoginKerala

ബാലചന്ദ്രകുമാറിനെ അറിയാം; ദിലീപിന്റെ ജാമ്യത്തിന് ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്

കോട്ടയം: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന് ഗൂഡാലോചന നടത്തിയ കേസില് നെയ്യാറ്റിന്കര ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല് ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നുമാണ് ബിഷപ്പ് മൊഴി നല്കിയത്. കോട്ടയത്ത് അന്വേഷണ സംഘത്തിന് മുന്നിലാണ് ബിഷപ്പ് ഹാജരായത്.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന് ഗൂഢാലോചന നടത്തി എന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകള് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന് പറയുന്നത്. തെളിവുകള് നശിപ്പിക്കുന്നതിനായി ദിലീപിന്റെ അഭിഭാഷകന് മുംബയില് പോയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. മുംബൈ വിമാനത്താവളത്തിലെ സിസിടിവി …
 

കോട്ടയം: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നുമാണ് ബിഷപ്പ് മൊഴി നല്‍കിയത്.

കോട്ടയത്ത് അന്വേഷണ സംഘത്തിന് മുന്നിലാണ് ബിഷപ്പ് ഹാജരായത്.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

തെളിവുകള്‍ നശിപ്പിക്കുന്നതിനായി ദിലീപിന്റെ അഭിഭാഷകന്‍ മുംബയില്‍ പോയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. മുംബൈ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിനും തെളിവുണ്ട്.