LogoLoginKerala

കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ എൻഡിഎ മഹാസമ്പർക്കം മെയ് 22ന്

സ്ക്വോഡുകളായി തിരിഞ്ഞ് മണ്ഡലത്തിലെ മുഴുവൻ വീടുകളിലുമെത്തി എൻഡിഎ പ്രവർത്തകർ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിക്കും കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മഹാസമ്പർക്കം മെയ്22 ന് നടക്കും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ 500 ഓളം സ്ക്വോഡുകളായി തിരിഞ്ഞ് മണ്ഡലത്തിലെ മുഴുവൻ വീടുകളിലുമെത്തി എൻഡിഎ പ്രവർത്തകർ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിക്കും. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങളും എൻഡിഎ സ്ഥാനാർത്ഥി വിജയിച്ചാൽ മണ്ഡലത്തിൽ നടപ്പാക്കുന്ന വികസനങ്ങളും നേതാക്കളും പ്രവർത്തകരും ജനങ്ങളോട് വിശദീകരിക്കും. …
 

സ്ക്വോഡുകളായി തിരിഞ്ഞ് മണ്ഡലത്തിലെ മുഴുവൻ വീടുകളിലുമെത്തി എൻഡിഎ പ്രവർത്തകർ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിക്കും

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മഹാസമ്പർക്കം മെയ്22 ന് നടക്കും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ 500 ഓളം സ്ക്വോഡുകളായി തിരിഞ്ഞ് മണ്ഡലത്തിലെ മുഴുവൻ വീടുകളിലുമെത്തി എൻഡിഎ പ്രവർത്തകർ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിക്കും.

കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങളും എൻഡിഎ സ്ഥാനാർത്ഥി വിജയിച്ചാൽ മണ്ഡലത്തിൽ നടപ്പാക്കുന്ന വികസനങ്ങളും നേതാക്കളും പ്രവർത്തകരും ജനങ്ങളോട് വിശദീകരിക്കും. ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങളും അഴിമതിയും സ്വജനപക്ഷപാതവും വർഗീയ പ്രീണനവും വോട്ടർമാർക്ക് മുമ്പിലെത്തിക്കും. മണ്ഡലം നിലവിൽ വന്നത് മുതൽ തൃക്കാക്കരയെ പ്രതിനിധീകരിക്കുന്ന യുഡിഎഫ് അടിസ്ഥാന വികസനം പോലും മണ്ഡലത്തിൽ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതും ചർച്ചയാക്കും.

ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് എ.പത്മകുമാർ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കുരുവിള മാത്യു, എൽജെപി സംസ്ഥാന അദ്ധ്യക്ഷൻ എം.മെഹബൂബ്, എസ്ജെഡി സംസ്ഥാന അദ്ധ്യക്ഷൻ വി.വി രാജേന്ദ്രൻ, കാമരാജ് കോൺഗ്രസ് അദ്ധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിജെപി സംസ്ഥാന ജനറൽസെക്രട്ടറിമാരായ ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, എം.ടി രമേശ്, പി.സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.രഘുനാഥ്, ബി.ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ എ.നാഗേഷ്, കെ.രഞ്ജിത്ത്, കെ.പി പ്രകാശ് ബാബു, സെൽകൺവീനർ അശോകൻ കുളനട, യുവമോർച്ചാ സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണൻ, എസ്.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്, ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, മദ്ധ്യ മേഖല പ്രസിഡന്റ് എൻ.ഹരി എന്നിവർ മഹാസമ്പർക്കത്തിന് നേതൃത്വം നൽകും.