LogoLoginKerala

ന്യൂനപക്ഷക്ഷേമം മോദി സര്‍ക്കാരിന് പ്രധാനം: കേന്ദ്രമന്ത്രി ജോണ്‍ ബര്‍ല

കൊച്ചി: ന്യൂനപക്ഷക്ഷേമം നരേന്ദ്രമോദി സര്ക്കാരിന് പ്രധാനമാണെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോണ് ബര്ല. മോദി സര്ക്കാര് ന്യൂനപക്ഷക്ഷേമത്തിന് അനുവദിച്ച പദ്ധതികള് സ്വന്തം പേരിലാക്കി നടപ്പാക്കുകയാണ് സംസ്ഥാന സര്ക്കാര് ചെയ്യുന്നത്. ഭൂരിപക്ഷത്തിന്റെ കൂടെ ന്യൂനപക്ഷത്തെയും പരി?ഗണിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ മനോഹാരിത. ന്യൂനപക്ഷ മോര്ച്ച കൊച്ചി മാരിറ്റ് ഹോട്ടലില് സംഘടിപ്പിച്ച എന്ഇപി കോണ്ക്ലേവ് കൊച്ചി 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഇഷ്ടപ്പെട്ട വിഷയം പഠിക്കാന് സാധിക്കുമെന്നതിനാല് വിദ്യര്ത്ഥികള്ക്ക് കൂടുതല് അവസരം ലഭിക്കുമെന്ന് ന്യൂനപക്ഷ മോര്ച്ച സംസ്ഥാന അദ്ധ്യക്ഷനും …
 

കൊച്ചി: ന്യൂനപക്ഷക്ഷേമം നരേന്ദ്രമോദി സര്‍ക്കാരിന് പ്രധാനമാണെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോണ്‍ ബര്‍ല. മോദി സര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമത്തിന് അനുവദിച്ച പദ്ധതികള്‍ സ്വന്തം പേരിലാക്കി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഭൂരിപക്ഷത്തിന്റെ കൂടെ ന്യൂനപക്ഷത്തെയും പരി?ഗണിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ മനോഹാരിത.

ന്യൂനപക്ഷ മോര്‍ച്ച കൊച്ചി മാരിറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച എന്‍ഇപി കോണ്‍ക്ലേവ് കൊച്ചി 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഇഷ്ടപ്പെട്ട വിഷയം പഠിക്കാന്‍ സാധിക്കുമെന്നതിനാല്‍ വിദ്യര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനും എന്‍ഇപി കോണ്‍ക്ലേവ് ജനറല്‍ കണ്‍വീനറുമായ ജിജി ജോസ്ഫ് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി സി.കൃഷ്ണകുമാര്‍, പദ്മശ്രീ ജേതാവ് ശോശമ്മ ഐപ്പ്, എംജി യൂണിവേഴ്‌സിറ്റി മുന്‍ വിസി സിറിയക് തോമസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വിസി ഡോ.അബ്ദുള്‍ സലാം, ഫാദര്‍ ടോണി ജേക്കബ്ബ്, ഡോ.ഇന്ദുചൂഡന്‍, നോബിള്‍ മാത്യു,സിഎം ജോയ്, ബിജു മാത്യു, വിനോദ് വര്‍?ഗീസ്, സുമിത് ജോസഫ്, സ്മിതാ മേനോന്‍, ഫ്രൊ.അമൃത് ജി.കുമാര്‍, ഡോ.എച്ച് വെങ്കിടേശ്വര്‍ലു, ഡോ.ഉദയ് നിര്‍ഗുഡകര്‍, ഡോ.ജി ?ഗോപകുമാര്‍, ഡോ. മനോജ് താക്കൂര്‍, ജോ.കെകെ ഷൈന്‍, ഡോ.രമേഷ് ഉണ്ണികൃഷ്ണന്‍, വിനീത ഹരിഹരന്‍, എ.വിനോദ് കുമാര്‍, ജോസഫ് പടമാടന്‍ എന്നിവര്‍ സംബന്ധിച്ചു.