LogoLoginKerala

വലവിരിച്ചത് കൊച്ചി തീരത്ത്; 526 കോടിയുടെ ഹെറോയിന്‍ വേട്ട അതീവ രഹസ്യമായി

കന്യാകുമാരിയില് ചരക്ക് ഇറക്കി റോഡ് മാര്ഗ്ഗം കേരളത്തിലെത്തിക്കലായിരുന്നു പദ്ധതി കൊച്ചി :അഫ്ഗാനിസ്ഥാനില് നിന്നു കടല്മാര്ഗം കടത്തിക്കൊണ്ടു വന്ന 526 കോടി രൂപ വിലവരുന്ന 218 കിലോഗ്രാം ഹെറോയിന് തീരസംരക്ഷണ സേനയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്സും (ഡിആര്ഐ) ചേര്ന്ന് പിടികൂടിയത് അതിസാഹസികമായി. തീരസംരക്ഷണ സേനയുടെ ‘സുജീത്ത്’ ബോട്ടിലെത്തിയ ഡിആര്ഐ ഉദ്യോഗസ്ഥര് ലക്ഷദ്വീപ് അഗത്തി തീരം വഴി സംശയകരമായി നീങ്ങിയ 2 ഇന്ത്യന് ബോട്ടുകളെ കണ്ടെത്തി പിടികൂടുകയായിരുന്നു. 20 തൊഴിലാളികള് ഉണ്ടായിരുന്നു. ചോദ്യം ചെയ്യലില് ബോട്ടുകളില് ലഹരിമരുന്ന് ഒളിപ്പിച്ച …
 

കന്യാകുമാരിയില്‍ ചരക്ക് ഇറക്കി റോഡ് മാര്‍ഗ്ഗം കേരളത്തിലെത്തിക്കലായിരുന്നു പദ്ധതി

കൊച്ചി :അഫ്ഗാനിസ്ഥാനില്‍ നിന്നു കടല്‍മാര്‍ഗം കടത്തിക്കൊണ്ടു വന്ന 526 കോടി രൂപ വിലവരുന്ന 218 കിലോഗ്രാം ഹെറോയിന്‍ തീരസംരക്ഷണ സേനയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) ചേര്‍ന്ന് പിടികൂടിയത് അതിസാഹസികമായി.

തീരസംരക്ഷണ സേനയുടെ ‘സുജീത്ത്’ ബോട്ടിലെത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ലക്ഷദ്വീപ് അഗത്തി തീരം വഴി സംശയകരമായി നീങ്ങിയ 2 ഇന്ത്യന്‍ ബോട്ടുകളെ കണ്ടെത്തി പിടികൂടുകയായിരുന്നു. 20 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ബോട്ടുകളില്‍ ലഹരിമരുന്ന് ഒളിപ്പിച്ച വിവരം തൊഴിലാളികള്‍ സമ്മതിച്ചു. 2 ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്ത ബോട്ടുകള്‍ കൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് എത്തിച്ചു പരിശോധന നടത്തിയപ്പോഴാണ് ഒരു കിലോഗ്രാം ഹെറോയിന്‍ വീതമുള്ള 218 പൊതികള്‍ കണ്ടെത്തിയത്.

ഏറെ നാളായി കൊച്ചി മയക്കു മരുന്ന് മാഫിയയുടെ പിടിയിലാണ്. ചെന്നൈയില്‍ നിന്നും മറ്റും മയക്കു മരുന്ന് എത്തിക്കുന്നതാണ് രീതി. ഇതിന ്മാറ്റം വരുന്നു. അഫ്ഗാനില്‍ നിന്ന് പോലും കടല്‍ വഴി കൊച്ചിയിലേക്ക് സാധനം കൊണ്ടു വരുന്നുവെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസത്തെ ഹെറോയിന്‍ വേട്ട. കേരളത്തെ മയക്കു മരുന്നില്‍ മുക്കുന്ന കടല്‍ വഴിയാണ് ഇതില്‍ തെളിയുന്നത്.

അഫ്ഗാനിസ്ഥാനില്‍ ഉല്‍പാദിപ്പിച്ച ഹെറോയിന്‍ പാക്കിസ്ഥാനില്‍ നിന്നാണ് സംഘം എത്തിച്ചതെന്ന് കരുതുന്നതായി ഡി ആര്‍ ഐ വൃത്തങ്ങള്‍ പറഞ്ഞു. കപ്പലില്‍ പുറങ്കടലില്‍ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് ലക്ഷദ്വീപിലെ അഗത്തിക്കടുത്തുനിന്ന് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിന്റെ ലക്ഷ്യമെന്നാണ് സൂചന. കന്യാകുമാരിയില്‍ ചരക്ക് ഇറക്കി റോഡ് മാര്‍ഗ്ഗം കേരളത്തിലെത്തിക്കലായിരുന്നു പദ്ധതി. എന്നാല്‍ പിടിയിലായവരുടെ ഈ മൊഴി പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. കൊച്ചിയിലേക്ക് തന്നെയാണ് ഇതുകൊണ്ടു വന്നതെന്നാണ് നിഗമനം.

ഒരു മാസത്തിനിടയില്‍ ഡിആര്‍ഐ നടത്തിയ നാലാമത്തെ വന്‍ ലഹരി പിടിച്ചെടുക്കലാണ് ഇത്. രാജ്യാന്തര വിപണിയില്‍ ഏകദേശം 2500 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് ഒരു മാസത്തിനിടയില്‍ പിടികൂടിയത്. 2021 ഏപ്രിലിനു ശേഷം 26,000 കോടി രൂപ വിലമതിക്കുന്ന 3800 കിലോഗ്രാം ലഹരിമരുന്നു ഡിആര്‍ഐയും മൂന്നു വര്‍ഷത്തിനിടയില്‍ 6200 കോടി രൂപ വിലമതിക്കുന്ന 3 ടണ്‍ ലഹരിമരുന്നു തീരസംരക്ഷണ സേനയും പിടികൂടിയിട്ടുണ്ട്. ഇറാന്‍, പാക്കിസ്ഥാന്‍ ബോട്ടുകളില്‍ കടത്താന്‍ ശ്രമിച്ച എകെ47 തോക്കുകളും കൈത്തോക്കുകളും ശ്രീലങ്കന്‍ സ്വദേശികളില്‍ നിന്നു പിടികൂടിയിരുന്നു.