LogoLoginKerala

അബ്ദുല്‍ ജലീലിന്റെ മരണം; അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍

മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തില് ഇറങ്ങിയ അബ്ദുള് ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാള് ആശുപത്രിയില് എത്തിക്കുകയായിരുന്നു മലപ്പുറം: പ്രവാസി യുവാവ് ദുരൂഹ സാഹചര്യത്തില് മര്ദ്ദനമേറ്റ് മരിച്ച സംഭവത്തില് അഞ്ചുപേര് പൊലീസ് കസ്റ്റഡിയില്. ഇവരില് മൂന്നുപേര് കുറ്റകൃത്യത്തില് നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മരിച്ച അട്ടപ്പാടി സ്വദേശി അബ്ദുല് ജലീലിനെ ആശുപത്രിയില് എത്തിച്ച് മുങ്ങിയ യഹിയയെ പിടികൂടാന് പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മെയ് …
 

മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അബ്ദുള്‍ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു

മലപ്പുറം: പ്രവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ഇവരില്‍ മൂന്നുപേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മരിച്ച അട്ടപ്പാടി സ്വദേശി അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ച് മുങ്ങിയ യഹിയയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അബ്ദുള്‍ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. കാറില്‍ അബ്ദുള്‍ ജലീലിനെ യഹിയ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു