LogoLoginKerala

സ്ത്രീധന പീഡനം വട്ടിപ്പലിശയ്ക്ക് പണം നല്‍കാത്തതിനാല്‍; കൂട്ടആത്മഹത്യയില്‍ പൊലീസുകാരനെതിരെ പുതിയ കേസ്

ആലപ്പുഴ: പൊലീസ് ക്വാര്ട്ടേഴ്സിലെ കൂട്ടമരണത്തില് സി.പി.ഒ റെനീസിനെതിരെ പുതിയ കേസ് കൂടി. കൂടുതല് സ്ത്രീധനം ചോദിത്ത് ഭാര്.യ നജ്ലയെ ഇയാള് പീഡിപ്പിച്ചിരുന്നതായിട്ടാണ് പൊലീസ് കണ്ടെത്തിയത്. വായ്പ്പയ്ക്ക് പണം നല്കാനായിരുന്നു ഇയാള് ഇത്തരത്തില് സ്ത്രീധനം ചോദിച്ചതെന്നാണ്് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്. പൊലീസ് ഡ്യൂട്ടിയില് തുടരുമ്പോള് തന്നെ ഇയാള് പലരില് നിന്നായി പലിശയ്ക്ക് പണം എടുത്തിരുന്നു. നിര്ണായകമായ വിവരങ്ങളാണ് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില് അന്വേഷണ സംഘം കണ്ടെത്തിയത്. ഇത്തരത്തില് ഇയാള് നിരവധി പേര്ക്ക് പലിശയ്ക്ക് പണം നല്കിയിരുന്നു.പലിശയ്ക്ക് നല്കാന് …
 

ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തില്‍ സി.പി.ഒ റെനീസിനെതിരെ പുതിയ കേസ് കൂടി. കൂടുതല്‍ സ്ത്രീധനം ചോദിത്ത് ഭാര്.യ നജ്‌ലയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായിട്ടാണ് പൊലീസ് കണ്ടെത്തിയത്. വായ്പ്പയ്ക്ക് പണം നല്‍കാനായിരുന്നു ഇയാള്‍ ഇത്തരത്തില്‍ സ്ത്രീധനം ചോദിച്ചതെന്നാണ്് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

പൊലീസ് ഡ്യൂട്ടിയില്‍ തുടരുമ്പോള്‍ തന്നെ ഇയാള്‍ പലരില്‍ നിന്നായി പലിശയ്ക്ക് പണം എടുത്തിരുന്നു. നിര്‍ണായകമായ വിവരങ്ങളാണ് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം കണ്ടെത്തിയത്.

ഇത്തരത്തില്‍ ഇയാള്‍ നിരവധി പേര്‍ക്ക് പലിശയ്ക്ക് പണം നല്‍കിയിരുന്നു.പലിശയ്ക്ക് നല്‍കാന്‍ കൂടുതല്‍ തുക ആവശ്യമായ ഘട്ടത്തിലാണ് റെനീസ് സ്ത്രീധനത്തിന്റെ പേരില്‍ നജ്ലയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഈ തെള്ളിവുകളുടെ അടിസ്ഥാനത്തിലാണ് റെനീസിനെതിരെ പലിശയ്ക്ക് പണം നല്‍കിയതിന് കേസ് എടുക്കാന്‍ തീരുമാനിച്ചത്. കൂട്ട മരണ കേസില്‍ കൂടുതല്‍ പേരെ പ്രതിച്ചേര്‍ക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പങ്ക് വെക്കുന്നുണ്ട്.