LogoLoginKerala

പാലാ ബിഷപ്പിനെതിരെ കേസെടുത്തതിൽ ഇടത് – വലത് സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കണം : ബിജെപി

മദനിയുടെ പ്രസംഗത്തിന്റെ നൂറിൽ ഒരംശം പോലും തീവ്രതയില്ലാത്ത പിസി ജോർജിനെതിരെ കേസ് എടുക്കുന്ന സിപിഎം മദനിയുടെ പ്രസംഗം അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ജോർജ് കുര്യൻ കൊച്ചി: പാലാ ബിഷപ്പിനെതിരെ കേസെടുത്തതിൽ ഇടത്-വലത് സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. പാലാ രൂപതയിലെ അംഗമായ ഇടതു സ്ഥാനാർത്ഥി പിണറായി വിജയന്റെ സർക്കാർ ബിഷപ്പിനെതിരെ എടുത്ത കേസിനെ അനുകൂലിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. വിശ്വാസികളുടെ വോട്ട് ആവശ്യപ്പെടുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും നിലപാട് പറയണം. ബിഷപ്പിനെതിരെ കേസെടുക്കുകയും മദനിയുടെ പാർട്ടിയുടെ …
 

മദനിയുടെ പ്രസംഗത്തിന്റെ നൂറിൽ ഒരംശം പോലും തീവ്രതയില്ലാത്ത പിസി ജോർജിനെതിരെ കേസ് എടുക്കുന്ന സിപിഎം മദനിയുടെ പ്രസംഗം അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ജോർജ് കുര്യൻ

കൊച്ചി: പാലാ ബിഷപ്പിനെതിരെ കേസെടുത്തതിൽ ഇടത്-വലത് സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. പാലാ രൂപതയിലെ അംഗമായ ഇടതു സ്ഥാനാർത്ഥി പിണറായി വിജയന്റെ സർക്കാർ ബിഷപ്പിനെതിരെ എടുത്ത കേസിനെ അനുകൂലിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. വിശ്വാസികളുടെ വോട്ട് ആവശ്യപ്പെടുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും നിലപാട് പറയണം. ബിഷപ്പിനെതിരെ കേസെടുക്കുകയും മദനിയുടെ പാർട്ടിയുടെ കൺവെഷനിൽ പങ്കെടുക്കുകയും ചെയ്തതോടെ സിപിഎം എല്ലാ പരിധിയും ലംഘിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിഡിപിയുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് സിപിഎമ്മിന്റെ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമാണ്. എന്താണ് ഭീകരവാദമെന്നും എന്താണ് മതസ്പർധയുണ്ടാക്കുന്ന പ്രസംഗമെന്നും മലയാളികൾ മനസിലാക്കിയത് അബ്ദുൾ നാസർ മദനിയിൽ നിന്നാണ്. മദനിയുടെ പ്രസംഗത്തിന്റെ നൂറിൽ ഒരംശം പോലും തീവ്രതയില്ലാത്ത പിസി ജോർജിനെതിരെ കേസ് എടുക്കുന്ന സിപിഎം മദനിയുടെ പ്രസംഗം അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ജോർജ് കുര്യൻ പറഞ്ഞു.

വർഗീയവാദികളുടേയും ഭീകരവാദികളുടേയും വോട്ട് വേണ്ടായെന്ന് എൽഡിഎഫും യുഡിഎഫും പറയുന്നില്ല. ഒരു വിഭാഗത്തെ ആക്ഷേപിച്ചുകൊണ്ട് മറുവിഭാഗത്തിന്റെ വോട്ട് നേടാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. തൃക്കാക്കരയിൽ രാഷ്ട്രീയം സംസാരിക്കാതെ ഇരുമുന്നണികളും മതവും രാഷ്ട്രീയവുമാണ് ചർച്ച ചെയ്യുന്നത്. വികസനം ചർച്ചയാക്കാനാണ് എൻഡിഎ ആഗ്രഹിക്കുന്നതെന്ന് ജോർജ് കുര്യൻ പറഞ്ഞു.

തൃക്കാക്കര മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണ്. സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണിത്. മയക്കുമരുന്ന് മാഫിയക്കെതിരെ ഇരുമുന്നണികളും പ്രതികരിക്കുന്നില്ല. മയക്കുമരുന്ന് മാഫിയകളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. മയക്കുമരുന്ന് മാഫിയയെ നേരിടാൻ ടാസ്ക്ക് ഫോഴ്സ് ഉണ്ടാക്കണം. ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ എസ്.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാടും സംബന്ധിച്ചു.