LogoLoginKerala

അഭിനയ ലഹരിയിൽ ആറാടി 62ാം ജന്മദിനം ; മോഹൻലാലിന് ആശംസയറിയിച്ച് ആയിരങ്ങൾ

മലയാള സിനിമ മേഖലയിൽ നിന്നും മറ്റ് സിനിമാ മേഖലകളിൽ നിന്നുമുള്ള നിരവധി സെലിബ്രെറ്റികളാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നത് മലയാള സിനിമയിലെ രാവണപ്രഭുവിന് ഇന്ന് 62ാം ജന്മദിനം. വില്ലന് വേഷങ്ങളില് നിന്ന് സഹനായകനിലേക്കും നായകസ്ഥാനത്തേക്കും തുടർന്ന് സൂപ്പര്താര പദവിയിലേക്കുമുള്ള മോഹന്ലാലിന്റെ യാത്ര 62ൽ എത്തിനിൽക്കുകയാണ്. സിനിമാലോകത്ത് നാലു പതിറ്റാണ്ടിലേറെയായി സിനിമാസ്വപ്നങ്ങള്ക്ക് ഭാവവും ഭാവുകത്വവും നല്കിയ നടന വിസ്മയമാണ് മോഹന്ലാല്. മലയാള സിനിമ മേഖലയിൽ നിന്നും മറ്റ് സിനിമാ മേഖലകളിൽ നിന്നുമുള്ള നിരവധി സെലിബ്രെറ്റികളാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നത്. മമ്മൂട്ടി, …
 

മലയാള സിനിമ മേഖലയിൽ നിന്നും മറ്റ് സിനിമാ മേഖലകളിൽ നിന്നുമുള്ള നിരവധി സെലിബ്രെറ്റികളാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നത്

മലയാള സിനിമയിലെ രാവണപ്രഭുവിന് ഇന്ന് 62ാം ജന്മദിനം. വില്ലന്‍ വേഷങ്ങളില്‍ നിന്ന് സഹനായകനിലേക്കും നായകസ്ഥാനത്തേക്കും തുടർന്ന് സൂപ്പര്‍താര പദവിയിലേക്കുമുള്ള മോഹന്‍ലാലിന്റെ യാത്ര 62ൽ എത്തിനിൽക്കുകയാണ്.

സിനിമാലോകത്ത് നാലു പതിറ്റാണ്ടിലേറെയായി സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മലയാള സിനിമ മേഖലയിൽ നിന്നും മറ്റ് സിനിമാ മേഖലകളിൽ നിന്നുമുള്ള നിരവധി സെലിബ്രെറ്റികളാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നത്.

മമ്മൂട്ടി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് , മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങളാണ് മഹാനടന് ആശംസകൾ നേർന്നത്. താരങ്ങള്‍ക്കൊപ്പം സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും മോഹൻലാലിന് ആശംസകള്‍ അറിയിച്ചു.