LogoLoginKerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ആദ്യഘട്ട പരിശോധന പൂര്ത്തിയാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള് വരണാധികാരിക്കു കൈമാറി കൊച്ചി : മെയ് 31 നു നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡല ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് അവസാനഘട്ടത്തില്. അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു. പോളിംഗ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി. ആദ്യഘട്ട പരിശോധന പൂര്ത്തിയാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള് വരണാധികാരിക്കു കൈമാറി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ പരിശീലനങ്ങളും പൂര്ത്തിയാക്കി. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ, വിതരണ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിലും സജ്ജീകരണങ്ങള് പൂര്ത്തിയാക്കി. വോട്ടെണ്ണല് കേന്ദ്രം കൂടിയാണ് …
 

ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വരണാധികാരിക്കു കൈമാറി

കൊച്ചി : മെയ് 31 നു നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡല ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പോളിംഗ് സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി. ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വരണാധികാരിക്കു കൈമാറി.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ പരിശീലനങ്ങളും പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ, വിതരണ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയാണ് മഹാരാജാസ് കോളേജ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ അന്തിമ വോട്ടര്‍പട്ടിക പ്രകാരം 1,96,805 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 95,274 പുരുഷ വോട്ടര്‍മാരും 1,01,530 വനിതാ വോട്ടര്‍മാരുമാണുള്ളത്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും മണ്ഡലത്തിലുണ്ട്. 222 പ്രവാസി വോട്ടര്‍മാരില്‍ 167 പുരുഷന്‍മാരും, 55 സ്ത്രീകളുമാണുള്ളത്. മണ്ഡലത്തിലുള്ള സര്‍വീസ് വോട്ടുകളുടെ എണ്ണം 83 ആണ്, 69 പുരുഷന്മാരും 14 സ്ത്രീകളും.

https://youtu.be/zehG1GZlJok