LogoLoginKerala

റോയലായ് ബാംഗ്ലൂർ; ഗുജറാത്തിനെ 8 വിക്കറ്റിനു തകർത്തു

ഏറെക്കാലത്തിനു ശേഷം ഫോമിലേക്കുയർന്ന വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിൻ്റെ വിജയ ശിൽപ്പി മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 8 വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് പ്ലേയ് ഓഫ് സാധ്യതകൾ സജീവമാക്കി. ഏറെക്കാലത്തിനു ശേഷം ഫോമിലേക്കുയർന്ന വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിൻ്റെ വിജയ ശിൽപ്പി. ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 168 റൺസെടുത്തപ്പോൾ ബാംഗ്ലൂർ 18.4 ഓവറിൽ 2 വിക്കറ്റ് മാത്രം …
 

ഏറെക്കാലത്തിനു ശേഷം ഫോമിലേക്കുയർന്ന വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിൻ്റെ വിജയ ശിൽപ്പി

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 8 വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് പ്ലേയ് ഓഫ് സാധ്യതകൾ സജീവമാക്കി. ഏറെക്കാലത്തിനു ശേഷം ഫോമിലേക്കുയർന്ന വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിൻ്റെ വിജയ ശിൽപ്പി.

ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 168 റൺസെടുത്തപ്പോൾ ബാംഗ്ലൂർ 18.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ലക്ഷ്യം നേടി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പുറത്താകാതെ 68 റൺസെടുത്തപ്പോൾ വൃദ്ധിമാൻ സാഹ (31), ഡേവിഡ് മില്ലർ (34) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഗിൽ (1), തെവാട്ടിയ (2), മാത്യു വേഡ് (16) എന്നിവർക്കു തിളങ്ങാനാവാതെ പോയപ്പോൾ റാഷിദ് ഖാൻ 6 പന്തിൽ പുറത്താകാതെ 19 റൺസെടുത്തു. ബാംഗ്ലൂരിന് വേണ്ടി ഹേസൽവുഡ് 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ബാംഗ്ലൂരിനു വേണ്ടി കോഹ്ലിയും (73) ഡുപ്ലസിസും (44) ചേർന്ന് തകർപ്പൻ തുടക്കം നൽകി. ഇരുവരെയും റാഷിദ് ഖാൻ പുറത്താക്കിയ ശേഷം ഗ്ലെൻ മാക്സ് വെല്ലും (40*) ദിനേശ് കാർത്തിക്കും (2*) ചേർന്ന് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു.