LogoLoginKerala

അടി, തിരിച്ചടി; വിജയ പരാജയങ്ങൾ മാറി മറിഞ്ഞ പോരാട്ടത്തിൽ 2 റൺസിൻ്റെ വിജയം ലഖ്നൗ സൂപ്പർ ജയൻറ്സിന്

ഈ ഐപിഎൽ സീസണിലെ ഏറ്റവും വാശിയേറിയ മത്സരം എന്നു നിസ്സംശയം പറയാവുന്ന മത്സരത്തിൽ വിജയപരാജയങ്ങൾ അവസാന പന്തു വരെ നീണ്ടുനിന്നു മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശോജ്വലമായ മത്സരത്തിൽ ലഖ്നൗ 2 റൺസിന് കൊൽക്കത്തയെ തോൽപ്പിച്ചു. ഈ ഐപിഎൽ സീസണിലെ ഏറ്റവും വാശിയേറിയ മത്സരം എന്നു നിസ്സംശയം പറയാവുന്ന മത്സരത്തിൽ വിജയപരാജയങ്ങൾ അവസാന പന്തു വരെ നീണ്ടുനിന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറിൽ വിക്കറ്റ് നഷ്ട്ടപ്പെടാതെ 210 എന്ന കൂറ്റൻ സ്ക്കോറിലെത്തി. …
 

ഈ ഐപിഎൽ സീസണിലെ ഏറ്റവും വാശിയേറിയ മത്സരം എന്നു നിസ്സംശയം പറയാവുന്ന മത്സരത്തിൽ വിജയപരാജയങ്ങൾ അവസാന പന്തു വരെ നീണ്ടുനിന്നു

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശോജ്വലമായ മത്സരത്തിൽ ലഖ്നൗ 2 റൺസിന് കൊൽക്കത്തയെ തോൽപ്പിച്ചു. ഈ ഐപിഎൽ സീസണിലെ ഏറ്റവും വാശിയേറിയ മത്സരം എന്നു നിസ്സംശയം പറയാവുന്ന മത്സരത്തിൽ വിജയപരാജയങ്ങൾ അവസാന പന്തു വരെ നീണ്ടുനിന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറിൽ വിക്കറ്റ് നഷ്ട്ടപ്പെടാതെ 210 എന്ന കൂറ്റൻ സ്ക്കോറിലെത്തി. മറുപടി ബാറ്റിംഗിൽ കൊൽക്കത്തയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 208 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.

ലഖ്നൗവിനു വേണ്ടി ക്വിൻറൺ ഡീകോക്ക് 70 പന്തിൽ 10 ഫോറും 10 സിക്സുമുൾപ്പെടെ 140 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ കെ.എൽ രാഹുൽ 51 പന്തിൽ പുറത്താകാതെ 68 റൺസും നേടി.

മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ ടോമറും (4 ) വെങ്കിടേഷ് അയ്യരും ( 0 ) തീർത്തും നിരാശപ്പെടുത്തി. തുടർന്ന് നിധീഷ് റാണ (42 ), ശ്രേയസ് അയ്യർ (50 ), സാം ബില്ലിംഗ്സ് (36) എന്നിവർ മികച്ച പ്രകടനം നടത്തി. ആന്ദ്രേ റസൽ (5) പുറത്തായപ്പാൾ കൊൽക്കത്ത പരാജയം ഉറപ്പിച്ചു. പക്ഷെ റിങ്കു സിംഗും (15 പന്തിൽ 40) സുനിൽ നരെയ്‌നും (7 പന്തിൽ 21) ആഞ്ഞടിച്ചപ്പോൾ അവസാന ഓവറിൽ 21 റൺസ് എന്ന നിലയിലെത്തി. ആ ഓവറിൽ 18 റൺസ് നേടിയ റിങ്കു സിംഗ് അഞ്ചാം പന്തിൽ പുറത്തായപ്പോൾ ജയിക്കാൻ ഒരു ബോളിൽ 3 റൺസ് ആവശ്യമായി വന്നു. ഉമേഷ് യാദവിൻ്റെ വിക്കറ്റ് തെറിപ്പിച്ച മാർക്കസ് സ്റ്റോയിനിസ് വിജയം സൂപ്പർ ജയൻറ്സിനു സമമാനിച്ചു.