LogoLoginKerala

വനിതാ ബോക്സിങ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണം

ഫൈനലിൽ തായ്ലൻഡ് താരത്തെ (5-0) ആണ് താരം പരാജയപ്പെടുത്തിയത് വനിതാ ബോക്സിങ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സരീന് സ്വർണം. 52 കിലോഗ്രാം വിഭാഗത്തിൽ ആണ് നിഖാത് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ തായ്ലൻഡിന്റെ ജിത്പോങ് ജുതാമസിനെ (5-0) ആണ് താരം പരാജയപ്പെടുത്തിയത്. സെമിയിൽ ബ്രസീലിന്റെ കരോലിൻ ഡി അൽമേഡയെ തോൽപ്പിച്ചാണ് നിഖാത് സരീൻ ഫൈനലിലെത്തിയത്. ONE FOR THE HISTORY BOOKS ✍️ 🤩 ⚔️@nikhat_zareen continues her golden streak (from Nationals 2021) & …
 

ഫൈനലിൽ തായ്‌ലൻഡ് താരത്തെ (5-0) ആണ് താരം പരാജയപ്പെടുത്തിയത്

നിതാ ബോക്സിങ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സരീന് സ്വർണം. 52 കിലോഗ്രാം വിഭാഗത്തിൽ ആണ് നിഖാത് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ തായ്‌ലൻഡിന്റെ ജിത്‌പോങ് ജുതാമസിനെ (5-0) ആണ് താരം പരാജയപ്പെടുത്തിയത്. സെമിയിൽ ബ്രസീലിന്റെ കരോലിൻ ഡി അൽമേഡയെ തോൽപ്പിച്ചാണ് നിഖാത് സരീൻ ഫൈനലിലെത്തിയത്.

ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ ബോക്സിങ് താരം ആണ് നിഖാത് സരീൻ. സരീന് മുന്നേ ഈ നേട്ടം കൈവരിച്ചവർ എംസി മേരി കോം, ലേഖ കെ സി, ജെന്നി ആർ എൽ, സരിതാ ദേവി എന്നിവരാണ്. ആറ് തവണ സ്വർണം കരസ്ഥമാക്കിയ മേരി കോം ആണ് ഏറ്റവും കൂടുതൽ തവണ ചാംപ്യൻഷിപ് സ്വന്തമാക്കിയിട്ടുള്ളത്.