LogoLoginKerala

മുംബൈ താരത്തിന്റെ റൺ ഔട്ട്; പൊട്ടി കരഞ്ഞ് സാറ ടെണ്ടുൽക്കർ

ഡേവിഡ് റണ്ണൗട്ടിൽ പുറത്തായത് കണ്ട്, മുംബൈ ഇന്ത്യൻസ് ക്യാമ്പ് ഒന്നടങ്കം ഞെട്ടിയെങ്കിലും സാറ ടെണ്ടുൽക്കറുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയത് മുംബൈ: സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറ ടെണ്ടുൽക്കറിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ അവസാന ഓവറുകളിലെ രംഗങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 198 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസ് മൂന്ന് …
 

ഡേവിഡ് റണ്ണൗട്ടിൽ പുറത്തായത് കണ്ട്, മുംബൈ ഇന്ത്യൻസ് ക്യാമ്പ് ഒന്നടങ്കം ഞെട്ടിയെങ്കിലും സാറ ടെണ്ടുൽക്കറുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയത്

മുംബൈ: സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറ ടെണ്ടുൽക്കറിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ അവസാന ഓവറുകളിലെ രംഗങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 198 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസ് മൂന്ന് റൺസ് അകലെ തോൽവി സമ്മതിക്കുകയായിരുന്നു. കളി മുംബൈ തോറ്റെങ്കിലും മുംബൈ ആരാധകരെ ആവേശത്തിലാക്കി ജയത്തിന്റെ വക്കിൽ വരെ എത്തിക്കാൻ ടിം ഡേവിഡിനായി. ഓപ്പണർമാരായ ഇഷാൻ കിഷനും രോഹിത് ശർമ്മയും ടിം ഡേവിഡും ഒഴികെ ബാക്കി എല്ലാ ബാറ്റേഴ്സും അമ്പേ പരാജയമായി മാറുകയായിരുന്നു. എന്നിരുന്നാലും, ടിം ഡേവിഡിന്റെ റണ്ണൗട്ടാണ് കളിയിലെ വഴിത്തിരിവായി മാറിയത്, ഇതിനു ശേഷമുള്ള സാറ ടെണ്ടുൽക്കറുടെ പ്രതികരണം ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

8.25 കോടി രൂപ മുടക്കി മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ സിങ്കപ്പൂർ ബാറ്റർ ആയ ടിം ഡേവിഡ് സീസണിൽ ആകെ 7 മത്സരങ്ങളിൽ മാത്രമേ ഇറങ്ങിയിട്ടുള്ളു. വമ്പൻ അടികൾക്കു പേര് കേട്ട താരത്തിന് സീസൺ പകുതി ആയപ്പോൾ ആണ് ആദ്യ ഇലവനിൽ പോലും സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞത്. സീസണിന്റെ തുടക്കത്തിൽ തന്നെ ഒഴിവാക്കപ്പെട്ടതിന് ശേഷം, താരം ടീമിലേക്ക് മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. സൺറൈസേഴ്സിനെതിരെ, വെറും 18 പന്തിൽ 46 റൺസ് നേടിയ ഡേവിഡ് മുംബൈയെ ഒറ്റക്ക് ജയിപ്പിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും നിർഭാഗ്യവശാൽ ടി നടരാജന്റെ പതിനെട്ടാം ഓവറിൽ താരം റൺ ഔട്ട് ആവുകയായിരുന്നു. തുടർന്ന് 19 ആം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ വിക്കറ്റ് മെയ്ഡനോട് കൂടി മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ കളി ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു.

നടരാജൻ പതിനേഴാം ഓവർ എറിയാൻ എത്തുമ്പോൾ മുംബൈയുടെ വിജയലക്ഷ്യം 18 പന്തിൽ 43 റൺസ് എന്നതായിരുന്നു. ആദ്യ അഞ്ചു പന്തിൽ നിന്ന് നാല് സിക്സർ നേടിയ താരം മുംബൈയെ അനായാസം വിജയത്തിലേക്ക് എത്തിക്കും എന്ന് തോന്നിപ്പിച്ചെങ്കിലും അവസാന പന്തിൽ അനാവശ്യമായ റൺസിന്‌ വേണ്ടി ഓടി താരം വിക്കറ്റ് കളയുകയായിരുന്നു. മിന്നുന്ന വിജയത്തിലേക്ക് നീങ്ങുമെന്ന് കരുതിയിരുന്ന മുംബൈക്ക് ടിം ഡേവിഡിന്റെ പുറത്താകൽ കനത്ത തിരിച്ചടിയായി. ഡേവിഡ് റണ്ണൗട്ടിൽ പുറത്തായത് കണ്ട്, മുംബൈ ഇന്ത്യൻസ് ക്യാമ്പ് ഒന്നടങ്കം ഞെട്ടിയെങ്കിലും സാറ ടെണ്ടുൽക്കറുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയത്.

മത്സരശേഷം, ഡേവിഡിന്റെ റണ്ണൗട്ടിനെ കുറിച്ചും അത് കളിയുടെ ഗതിയെ എങ്ങനെ മാറ്റിമറിച്ചതിനെ കുറിച്ചും മുംബൈ നായകൻ രോഹിത് ശർമ്മയും പ്രതികരിച്ചു.
“ഏകദേശം രണ്ടാമത്തെ ഓവർ മുതൽ അവസാന ഓവർ വരെ, ഞങ്ങൾ ജയിക്കുമെന്ന് കരുതി. ടിം ഡേവിഡിന്റെ ദൗർഭാഗ്യകരമായ റണ്ണൗട്ട്.. എന്നാൽ ആ റണ്ണൗട്ട് വരെ കളി ഞങ്ങളുടെ കൈകളിൽ ആയിരുന്നു ,” രോഹിത് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
“അവസാന രണ്ട് ഓവറിൽ 19 റൺസ് മതിയായിരുന്നെങ്കിലും നിർഭാഗ്യവശാൽ ഞങ്ങൾക്ക് അത് പിന്തുടർന്ന് ജയിക്കാൻ കഴിഞ്ഞില്ല. വളരെ പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങൾ അതിജീവിച്ച സൺറൈസേഴ്‌സിന് ആണ് എല്ലാ ക്രെഡിറ്റും’. അദ്ദേഹം കൂട്ടിച്ചേർത്തു.

സീസണിലെ അവസാന ലീഗ് മത്സരത്തിൽ ഏതാനും യുവ താരങ്ങൾക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരം നൽകുമെന്നും രോഹിത് ശർമ്മ പറഞ്ഞു. ഇതിനോടകം തന്നെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായതിനാൽ, ടീമിന് ഇനി നഷ്ടപ്പെടാൻ ഒന്നുമില്ലെന്നതാണ് മറ്റൊരു വസ്തുത.