LogoLoginKerala

കൊല്ലത്ത് കെ.എസ്.യു നേതാക്കളുടെ മയക്ക് മരുന്ന് ഉപയോഗം; കയ്യോടെ പൊക്കി ഡി.വൈ.എഫ്.ഐ; വീഡിയോ സഹിതം പുറത്ത്

കൊല്ലം: ശാസ്താംകോട്ട ദേവസ്വം ബോര്ഡ് കോളേജും, കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളും കേന്ദ്രീകരിച്ചു കുന്നത്തൂരിലെ യൂത്ത് കോണ്ഗ്രസ് – കോണ്ഗ്രസ് – കെ.എസ്.യു മയക്കു മരുന്ന് ഗുണ്ടാ മാഫിയ നേതാക്കള് നടത്തി വരുന്ന ലഹരി മരുന്ന് കച്ചവടം ഫോട്ടോ സഹിതം വെളിച്ചത്ത് കൊണ്ടുവന്ന് ഡി.വൈ.എഫ്.ഐ. കുറ്റക്കാര്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ കുന്നത്തൂര് ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. യൂത്ത് കോണ്ഗ്രസ് മണ്ഡലം സെക്രട്ടറിയും, കെ.എസ്.യു മണ്ഡലം ജനറല് സെക്രട്ടറിയുമായ അലന് ജേക്കബ്, ഡി. ബി കോളേജ് …
 

കൊല്ലം: ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജും, കൊല്ലം ജില്ലയിലെ വിവിധ സ്‌കൂളുകളും കേന്ദ്രീകരിച്ചു കുന്നത്തൂരിലെ യൂത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് – കെ.എസ്.യു മയക്കു മരുന്ന് ഗുണ്ടാ മാഫിയ നേതാക്കള്‍ നടത്തി വരുന്ന ലഹരി മരുന്ന് കച്ചവടം ഫോട്ടോ സഹിതം വെളിച്ചത്ത് കൊണ്ടുവന്ന് ഡി.വൈ.എഫ്.ഐ.

കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും, കെ.എസ്.യു മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ അലന്‍ ജേക്കബ്, ഡി. ബി കോളേജ് യൂണിറ്റ് ഭാരവാഹിയും, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറിയുമായ അനന്ദു മല്ലശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ എം.ഡി.എം.എ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കച്ചവടം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കുന്നത്തൂര്‍ ഏരിയാ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

ആഡംബര ജീവിതം നയിക്കുന്ന ഇവരുടെ സാമ്പത്തിക സ്രോതസ് ഇതിനോടകം ചര്‍ച്ചാ വിഷയമായിരുന്നു. യൂത്ത് – കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയുമായിരുന്ന ദിനേശ് ബാബു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കൂടിയായ തണ്ടില്‍ നൗഷാദ്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാനവാസ് എന്നിവരുടെ വാഹനകളാണ് ഇവര്‍ നിരന്തരം ഉപയോഗിച്ച് വരുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.

ഡി.ബി കോളേജിലെ യൂണിയന്‍ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് ഭീമമായ തുകയാണ് ഓരോ വര്‍ഷവും ഇവര്‍ ചിലവാക്കി വന്നിരുന്നത്. കുടുംബപരമായി യാതൊരു സാമ്പത്തിക ശേഷിയും പേരിന് ഒരു തൊഴില്‍ പോലുമില്ലാത്ത ഇവരുടെ ആഡംബര വാഹനങ്ങളിലെ യാത്രയും ജീവിത ശൈലിയും ഇതിനോടകം നിരവധി തവണ ചര്‍ച്ചയായിട്ടുള്ളതാണ്. കഞ്ചാവും MDM ശേഖരിച്ചു സ്‌കൂളുകളിലും കോളേജുകളിലും വില്‍പ്പന നടത്തുകയും, ആശയ വിനിമയത്തിനായി ചില കോഡുകളും ഉപയോഗിച്ചു വന്നിരുന്നതും ചാറ്റുകളിലകടക്കം കണ്ടെത്തി.

പെണ്‍കുട്ടികളെയടകം ഇവര്‍ സൗഹൃദം നടിച്ചു മയക്കുമരുന്നിന് അടിമയാക്കുന്നതായും ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായും ഇതിനോടകം പരാതികള്‍ പുറത്തു വന്നു. ഇത്തരം കൊടും ക്രിമിനലുകളാണ് കോളേജിലും പുറത്തും കഴിഞ്ഞ കാലങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടത്തി വന്നിരുന്നതെന്നും സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ആരോപണം ഉന്നയിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് മഠത്തില്‍ അനസ് ഖാന്‍ ചാരായ കേസില്‍ പ്രതിയാണ്. ബോംബ് ഏറു കേസിലെ പ്രതിയാണ് കഴിഞ്ഞ കെ.എസ്.യു യൂണിയന്റെ യൂ.യൂ.സി ആയിരുന്നത്. ഇതിലൂടെ ജില്ലയിലെയും ദേവസ്വം ബോര്‍ഡ് കോളേജിലെയും മഹാ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളെയും മാരക ലഹരി മരുന്നുകള്‍ക്ക് അടിമാക്കി അവരുടെ ജീവിതം ഇല്ലാതാകുന്ന സാമൂഹ്യ ദ്രോഹികളാണ് ഇവരെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.

വ്യക്തമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇത്തരം കൊടും ക്രിമിനലുകളെ ഒറ്റപ്പെടുത്താന്‍ പൊതു സമൂഹവും ഉആ കോളേജിലെ പ്രബുദ്ധരായ വിദ്യാര്‍ത്ഥികളും തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ കുന്നത്തൂര്‍ ബ്ലോക്ക് സെക്രട്ടറി കെ സുധീഷ്, പ്രസിഡന്റ് യു ശ്യംകൃഷ്ണന്‍ എന്നിവര്‍ ലോഗിന്‍ കേരളയോട് പ്രതികരിച്ചു.