LogoLoginKerala

ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് റൂമാക്കുമ്പോള്‍ സര്‍ക്കാരിന്റെ ധൂര്‍ത്തോ? ജീവനക്കാര്‍ക്ക് ശമ്പളമില്ല; സി.എന്‍.ജി ബസുകള്‍ വാങ്ങാന്‍ 445 കോടി

തിരുവനന്തപുരം: കരകയറാന് വെമ്പുന്ന കെ.എസ്.ആര്.സിക്ക് ഇരുട്ടടി നല്കുന്ന തീരുമാനമായി സര്ക്കാര്. തിരുവനന്തപുരം, കൊച്ചി വിവിധ യാര്ഡുകളിലായി ആയിരത്തിലധികം ബസുകളും, ലോ ഫ്ളോര് ബസുകളും ഓടാതെ കട്ടപ്പുറത്ത് കിടക്കുമ്പോള് പുതിയ 700 സി.എന്.ജി ബസുകള് വാങ്ങാന് 445 കോടി അനുവദിച്ചാണ്് സര്ക്കാര് നീക്കം. കെ.എസ്.ആര്.ടിസിയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി ദിവസങ്ങള് പിന്നിട്ടിട്ടും ശമ്പളം നല്കുന്നതില് നാളിതുവരെ പരിഹാരം പോലും കണ്ടിട്ടില്ല. 445 കോടി രൂപയാണ് സര്ക്കാര് സി.എന്.ജി ബസുകള് വാങ്ങാനായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗത്തില് ശമ്പള …
 

തിരുവനന്തപുരം: കരകയറാന്‍ വെമ്പുന്ന കെ.എസ്.ആര്‍.സിക്ക് ഇരുട്ടടി നല്‍കുന്ന തീരുമാനമായി സര്‍ക്കാര്‍. തിരുവനന്തപുരം, കൊച്ചി വിവിധ യാര്‍ഡുകളിലായി ആയിരത്തിലധികം ബസുകളും, ലോ ഫ്‌ളോര്‍ ബസുകളും ഓടാതെ കട്ടപ്പുറത്ത് കിടക്കുമ്പോള്‍ പുതിയ 700 സി.എന്‍.ജി ബസുകള്‍ വാങ്ങാന്‍ 445 കോടി അനുവദിച്ചാണ്് സര്‍ക്കാര്‍ നീക്കം. കെ.എസ്.ആര്‍.ടിസിയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ശമ്പളം നല്‍കുന്നതില്‍ നാളിതുവരെ പരിഹാരം പോലും കണ്ടിട്ടില്ല.

445 കോടി രൂപയാണ് സര്‍ക്കാര്‍ സി.എന്‍.ജി ബസുകള്‍ വാങ്ങാനായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ശമ്പള പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ല. പകരം പുതിയ 700 സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് 445 കോടി രൂപ അനുവദിച്ചു.

തീരുമാനത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിഎന്‍ജി കേരളത്തില്‍ ബസുകള്‍ പ്രായോഗികമല്ലെന്നും ശമ്പള പ്രതിസന്ധി പരിഹരിക്കാതെ പുതിയ ബസുകള്‍ വാങ്ങുന്നത്. അംഗീകരിക്കാനാകില്ലെന്നും തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി മുന്നോട്ടെത്തുന്നത്. അതേസമയം, ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച മുതല്‍ സമരം ആരംഭിക്കുമ്പോള്‍ സര്‍ക്കാരിനെതിരെ സര്‍ക്കാര്‍ സി.പി.എം അനുകൂല സംഘടനകള്‍ പോലും രംഗത്തെത്തുകയാണ്.

കോവിഡ് കാലത്ത് 5000 സര്‍വീസുകള്‍ നടത്തിയ ഇടത്ത് വെറും 3200 സര്‍വീസുകളാണ് നിരത്തിലിറക്കിയിരുന്നത്. ഇതില്‍ പകുതി ബസുകള്‍ കട്ടപ്പുറത്ത് കയറിയതിനാല്‍ തന്നെ കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാണ്. കൊച്ചിയിലെ യാര്‍ഡില്‍ കൂട്ടിയിട്ടിരിക്കുന്ന എ.സി ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കാനുള്ള കെ.എസ്.ആര്‍.ടി.സി തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയില്‍ ഉള്‍പ്പടെ ഉയര്‍ന്നിരുന്നത്.