LogoLoginKerala

എഎഫ്സി കപ്പിൽ എ ടി കെ മോഹൻ ബഗാനെ തകർത്ത് ഗോകുലം കേരള

ഗോകുലത്തിനായി ലൂക്ക മാൻസണ് ഇരട്ട ഗോളുകള് നേടി. റിഷാദ് പി പിയും ജിതിൻ എം എസും ഓരോ ഗോളും നേടി കൊല്ക്കത്ത: എഎഫ്സി കപ്പിൽ കരുത്തരായ എ ടി കെ മോഹൻ ബഗാനെതിരെ ഗോകുലം കേരള എഫ് സിക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം കേരള എ ടി കെ മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. ഗോകുലത്തിനായി ലൂക്ക മാൻസണ് ഇരട്ട ഗോളുകള് നേടി. റിഷാദ് പി പിയും ജിതിൻ എം എസും ഓരോ ഗോളും …
 

ഗോകുലത്തിനായി ലൂക്ക മാൻസണ് ഇരട്ട ഗോളുകള്‍ നേടി. റിഷാദ് പി പിയും ജിതിൻ എം എസും ഓരോ ഗോളും നേടി

കൊല്‍ക്കത്ത: എഎഫ്സി കപ്പിൽ കരുത്തരായ എ ടി കെ മോഹൻ ബഗാനെതിരെ ഗോകുലം കേരള എഫ് സിക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം കേരള എ ടി കെ മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. ഗോകുലത്തിനായി ലൂക്ക മാൻസണ് ഇരട്ട ഗോളുകള്‍ നേടി. റിഷാദ് പി പിയും ജിതിൻ എം എസും ഓരോ ഗോളും നേടി.

ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ ആറ് ഗോളുകളാണ് മൊത്തം പിറന്നത്. അമ്പതാം മിനുട്ടില്‍ ഗോകുലത്തിന്റെ ലൂക മജ്‌സെന്‍ ആണ് ഗോളടി തുടങ്ങി വെച്ചത്. എന്നാല്‍ മൂന്ന് മിനുട്ടിനകം എ ടി കെയുടെ പ്രീതം ഗോളടിച്ച് സമനില നേടി. അധികം വൈകാതെ 57ാം മിനുട്ടില്‍ റിഷാദിലൂടെ ഗോകുലം ലീഡ് നേടി. 65ാം മിനുട്ടില്‍ മറ്റൊരു ഗോളിലൂടെ ലൂക ലീഡ് ഉയര്‍ത്തി. 80ാം മിനുട്ടില്‍ ലിസ്റ്റണ്‍ എ ടി കെയുടെ രണ്ടാം ഗോള്‍ നേടിയെങ്കിലും 89ാം മിനുട്ടില്‍ ജിതിന്‍ ഗോകുലത്തിന്റെ നാലാം ഗോള്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഐ ലീഗ് കിരീടം നിലനിർത്തിയ ഗോകുലം കേരള മികച്ച ഫോമിലാണ്. മത്സരം ശക്തരോടാണെങ്കിലും എല്ലാ നിലക്കും ഗോകുലം കേരള ഒരുങ്ങിയിട്ടുണ്ടെന്ന് മത്സരത്തിന് മുമ്പ് പരിശീലകന്‍ അന്നീസെ പറഞ്ഞിരുന്നു. ഗ്രൂപ്പിലെ മറ്റു ടീമുകളെ പോലെ തന്നെയാണ് എ ടി കെ മോഹൻ ബഗാനെയും കാണുന്നതെന്നാണ് അദ്ദേഹം വ്യകത്മാക്കിയിരുന്നത്.