LogoLoginKerala

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റായി എ. എ റഹിം ; ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യ ജനറൽ സെക്രട്ടറി

കേരളത്തിൽ നിന്നും 10 പേർ കേന്ദ്രകമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു കൊൽക്കത്ത : ഡിവൈഎഫ്ഐയുടെ പതിനൊന്നാമത് അഖിലേന്ത്യാ പ്രസിഡന്റായി എ.എ റഹീമിനെയും ജനറൽ സെക്രട്ടറിയായി ഹിമാഘ്നരാജ് ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊൽക്കത്തയിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് മീനാക്ഷി മുഖർജി, നബ് അരുൺദേബ്, ജതിൻ മൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ് സെക്രട്ടറിമാർ. വി ബാസേദ്, ധ്രുബ്ജ്യോതി സാഹ, പലേഷ്ഭൗമിക്ക് (വൈസ് പ്രസിഡന്റുമാർ) എന്നിവരാണ് മറ്റ് …
 

കേരളത്തിൽ നിന്നും 10 പേർ കേന്ദ്രകമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു

കൊൽക്കത്ത : ഡിവൈഎഫ്‌ഐയുടെ പതിനൊന്നാമത് അഖിലേന്ത്യാ പ്രസിഡന്റായി എ.എ റഹീമിനെയും ജനറൽ സെക്രട്ടറിയായി ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ്‌ ജോയിന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊൽക്കത്തയിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

മീനാക്ഷി മുഖർജി, നബ്‌ അരുൺദേബ്‌, ജതിൻ മൊഹന്തി എന്നിവരാണ്‌ മറ്റ്‌ ജോയിന്റ്‌ സെക്രട്ടറിമാർ. വി ബാസേദ്‌, ധ്രുബ്‌ജ്യോതി സാഹ, പലേഷ്‌ഭൗമിക്ക്‌ (വൈസ്‌ പ്രസിഡന്റുമാർ) എന്നിവരാണ്‌ മറ്റ് ഭാരവാഹികൾ. സഞ്‌ജീവ്‌കുമാർ (ട്രഷറർ). ജഗദീഷ്‌സിങ്ങ്‌ ജഗ്ഗി, കുമുദ്‌ ദേ ബർമ, ജെയ്‌ക്ക്‌ സി തോമസ്‌, വെങ്കടേഷ്‌, ഫർസാന, ബികാസ് ത്സാ (കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗങ്ങൾ). കേരളത്തിൽ നിന്നും 10 പേർ കേന്ദ്രകമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

വി. കെ സനോജ്‌, വി. വസീഫ്‌, അരുൺ ബാബു, ഡോ. ചിന്താജെറോം, ഗ്രീഷ്‌മാ അജയഘോഷ്‌, ആർ. ശ്യാമ, ഡോ. ഷിജുഖാൻ, എം ഷാജർ, രാഹുൽ, എം. വിജിൻ എന്നിവരാണ്‌ കേരളത്തിൽ നിന്ന്‌ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.