LogoLoginKerala

അച്ചടക്ക നടപടിക്ക് പിന്നാലെ പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

അച്ചടക്ക നടപടിക്ക് പിന്നാലെ സുനിൽ പാർട്ടി വിടുകയായിരുന്നു ചണ്ഡീഗഡ് : പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് സുനിൽ ജാക്കർ പാർട്ടി വിട്ടു. മുൻ ഡിസിസി അധ്യക്ഷൻ കൂടിയാണ് സുനിൽ ജാക്കർ. ഫേസ്ബുക്കിലൂടെയാണ് പ്രഖ്യാപനം അറിയിച്ചത്. അച്ചടക്ക നടപടിക്ക് പിന്നാലെ സുനിൽ ജാക്കർ പാർട്ടി വിടുകയായിരുന്നു. മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ വിമർശിച്ചതിന് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് അയച്ച് ആഴ്ചകൾക്ക് ശേഷമാണ് സുനിൽ പാർട്ടിയിൽ നിന്ന് പോകുന്നത്. ഫേസ്ബുക്ക് ലൈവിൽ വന്ന അദ്ദേഹം “ഗുഡ്ബൈ, ഗുഡ് …
 

അച്ചടക്ക നടപടിക്ക് പിന്നാലെ സുനിൽ പാർട്ടി വിടുകയായിരുന്നു

ചണ്ഡീഗഡ് : പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് സുനിൽ ജാക്കർ പാർട്ടി വിട്ടു. മുൻ ഡിസിസി അധ്യക്ഷൻ കൂടിയാണ് സുനിൽ ജാക്കർ. ഫേസ്ബുക്കിലൂടെയാണ് പ്രഖ്യാപനം അറിയിച്ചത്. അച്ചടക്ക നടപടിക്ക് പിന്നാലെ സുനിൽ ജാക്കർ  പാർട്ടി വിടുകയായിരുന്നു.

മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ വിമർശിച്ചതിന് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് അയച്ച് ആഴ്ചകൾക്ക് ശേഷമാണ് സുനിൽ പാർട്ടിയിൽ നിന്ന് പോകുന്നത്. ഫേസ്ബുക്ക് ലൈവിൽ വന്ന അദ്ദേഹം “ഗുഡ്ബൈ, ഗുഡ് ലക്ക്, കോൺഗ്രസ്,” എന്ന് ലൈവ് വീഡിയോയിൽ പറഞ്ഞു.

ബിജെപിയെ നേരിടാൻ കോൺഗ്രസ് നേതൃത്വം ഉദയ്പൂരിൽ യോഗം ചേരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.