LogoLoginKerala

ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് കരാര്‍ ഏറ്റെടുത്ത വനിത ; ഷീനയ്‌ക്ക് അനുമോദനങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ്

ലോകം ഉറ്റുനോക്കുന്ന നമ്മുടെ നാടിന്റെ ആഘോഷമായ തൃശ്ശൂര് പൂരം ഇത്തവണ കൂടുതല് അഭിമാനകരമാകുന്നത് ഇത്തരം മാറ്റങ്ങളിലൂടെയാണ് തൃശൂർ : ചരിത്രത്തിലാദ്യമായി തൃശ്ശൂര് പൂരത്തിന്റെ വെടിക്കെട്ട് കരാര് ഏറ്റെടുത്ത ഷീനയ്ക്ക് അനുമോദനങ്ങൾ അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഷീനയെ അനുമോദിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഒരു വനിത പൂരത്തിന്റെ വെടിക്കെട്ട് കരാര് ഏറ്റെടുക്കുന്നതെന്നും, ലോകം ഉറ്റുനോക്കുന്ന നമ്മുടെ നാടിന്റെ ആഘോഷമായ തൃശ്ശൂര് പൂരം ഇത്തവണ കൂടുതല് അഭിമാനകരമാകുന്നത് ഇത്തരം മാറ്റങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ …
 

ലോകം ഉറ്റുനോക്കുന്ന നമ്മുടെ നാടിന്‍റെ ആഘോഷമായ തൃശ്ശൂര്‍ പൂരം ഇത്തവണ കൂടുതല്‍ അഭിമാനകരമാകുന്നത് ഇത്തരം മാറ്റങ്ങളിലൂടെയാണ്

തൃശൂർ : ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് കരാര്‍ ഏറ്റെടുത്ത ഷീനയ്‌ക്ക് അനുമോദനങ്ങൾ അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഷീനയെ അനുമോദിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.

ചരിത്രത്തിലാദ്യമായാണ് ഒരു വനിത പൂരത്തിന്‍റെ വെടിക്കെട്ട് കരാര്‍ ഏറ്റെടുക്കുന്നതെന്നും, ലോകം ഉറ്റുനോക്കുന്ന നമ്മുടെ നാടിന്‍റെ ആഘോഷമായ തൃശ്ശൂര്‍ പൂരം ഇത്തവണ കൂടുതല്‍ അഭിമാനകരമാകുന്നത് ഇത്തരം മാറ്റങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

തൃശ്ശൂര്‍ പൂരത്തിനോളം തന്നെ പ്രസിദ്ധമാണ് വെടിക്കെട്ടും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകമാകെ ഉറ്റുനോക്കുന്ന തൃശ്ശൂര്‍ പൂരത്തിന് ഇത്തവണ കൊടിയേറിയപ്പോൾ വെട്ടിക്കെട്ടിന് നേതൃത്വം നല്‍കുന്നത് ഒരു വനിതയാണ്. എം.എസ്. ഷീനയുടെ കരവിരുതില്‍ തൃശൂരിന്‍റെ ആകാശം ഇത്തവണ വര്‍ണവിസ്മയത്തിന് സാക്ഷ്യം വഹിക്കും. ചരിത്രത്തിലാദ്യമായാണ് ഒരു വനിത പൂരത്തിന്‍റെ വെടിക്കെട്ട് കരാര്‍ ഏറ്റെടുക്കുന്നത്.ലോകം ഉറ്റുനോക്കുന്ന നമ്മുടെ നാടിന്‍റെ ആഘോഷമായ തൃശ്ശൂര്‍ പൂരം ഇത്തവണ കൂടുതല്‍ അഭിമാനകരമാകുന്നത് ഇത്തരം മാറ്റങ്ങളിലൂടെയാണ്… തൃശ്ശൂര്‍ പൂരത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയപ്പോള്‍ ഷീനയെ കാണാനും അനുമോദിക്കാനും സാധിച്ചു..