LogoLoginKerala

പ്രവാസി മലയാളികള്‍ സ്വന്തം നാടിന്റെ പുരോഗതിയ്ക്ക് വേണ്ടി നിലകൊള്ളണമെന്ന് എം. എ യൂസഫലി

പ്രവാസികള് കേരളത്തില് നിക്ഷേപങ്ങള്ക്ക് മടിക്കരുതെന്നും യൂസഫലി കൊച്ചി : രാജ്യത്തിന്റെ പുരോഗതിയ്ക്ക് പ്രവാസികള് നല്കുന്ന സംഭാവന വളരെ വലുതെന്ന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയര്മാനുമായ എം എ യൂസഫലി. ഫോമാ രാജ്യാന്തര വാണിജ്യ-വ്യവസായ സംഗമം ‘എംപവര് കേരള’ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഉന്നമനവും ഭാവിതലമുറയുടെ പുരോഗതിയും സര്ക്കാരുകളുടെ ബാധ്യതയായി കരുതാതെ നാടിന്റെ വളര്ച്ചയ്ക്ക് വേണ്ടി പ്രവാസി മലയാളികള് നിലകൊള്ളണം. കേരളത്തിന്റെ മുന്നോട്ട് പോക്കില് വിദേശ മലയാളികള് നല്കുന്നത് അകമഴിഞ്ഞ സംഭാവനയാണ്. സാംസ്കാരിക സൗധം …
 

പ്രവാസികള്‍ കേരളത്തില്‍ നിക്ഷേപങ്ങള്‍ക്ക് മടിക്കരുതെന്നും യൂസഫലി

കൊച്ചി : രാജ്യത്തിന്റെ പുരോഗതിയ്ക്ക് പ്രവാസികള്‍ നല്‍കുന്ന സംഭാവന വളരെ വലുതെന്ന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ എം എ യൂസഫലി. ഫോമാ രാജ്യാന്തര വാണിജ്യ-വ്യവസായ സംഗമം ‘എംപവര്‍ കേരള’ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഉന്നമനവും ഭാവിതലമുറയുടെ പുരോഗതിയും സര്‍ക്കാരുകളുടെ ബാധ്യതയായി കരുതാതെ നാടിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവാസി മലയാളികള്‍ നിലകൊള്ളണം. കേരളത്തിന്റെ മുന്നോട്ട് പോക്കില്‍ വിദേശ മലയാളികള്‍ നല്‍കുന്നത് അകമഴിഞ്ഞ സംഭാവനയാണ്. സാംസ്‌കാരിക സൗധം പടുത്തുയര്‍ത്താനോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനോ അടക്കം എന്തിലും വിദേശമലയാളികളുടെ ഒരു ചെറിയ സഹായമെങ്കിലുമുണ്ടാകും.

നിക്ഷേപത്തിനെത്തുമ്പോള്‍ കേരളത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണ്ട് ആരും പിന്തിരിയരുത്. മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല കേരളമെന്ന് കരുതി മുന്നോട്ട് പോവുകയാണ് വേണ്ടത്. വിവിധ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ താനും ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോയതാണ്. പ്രശ്‌നങ്ങളെ ധീരമായി നേരിട്ട് കേരളത്തിന് വേണ്ടി പ്രവര്‍ത്തിയ്ണം. ഏത് രാജ്യത്ത് പോയി ബിസിനസ്സ് ചെയ്യുമ്പോഴും അവിടെ അനുസരിക്കേണ്ട നിയമങ്ങളുണ്ട്. ജ്യുഡീഷ്യറിയില്‍ വിശ്വാസമര്‍പ്പിച്ച് നിയമാനുസൃതം കാര്യങ്ങള്‍ ചെയ്താല്‍ ആര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരില്ലെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

ഫോമായ്ക്ക് എല്ലാവിധ പിന്തുണയും അറിയിച്ച യൂസഫലി കോവിഡ് കാലത്തടക്കം ഫോമാ നടത്തിയ സഹായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.ചടങ്ങില്‍ ഫോമായുടെ ബിസിനസ്മാന്‍ ഓഫ് ദ ജനറേഷന്‍ അവാര്‍ഡ് എം എ യൂസഫലിയ്ക്ക് സമ്മാനിച്ചു.