LogoLoginKerala

മീടു ആരോപണം അവസാനിക്കുന്നില്ല

ഇന്ത്യന് സിനിമ ലോകത്തെ തന്നെ ഏറെ പിടിച്ചുലച്ചതാണ് തെലുങ്കു താരം ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല് ശ്രുതി സതീശന് 2017 ഒക്ടോബറില് ഹാര്വി വെയ്ന്സ്റ്റെയ്നെതിരെ ലൈംഗിക അധിക്ഷേപ ആരോപണങ്ങള് വെളിപ്പെടുത്താന് ആരംഭിച്ചതോടെയാണ്, മീടു സോഷ്യല് മീഡിയയില് ഒരു ഹാഷ്ടാഗായി, വൈറലായി പ്രചരിക്കാന് തുടങ്ങിയത്. ദശലക്ഷക്കണക്കിന് ആളുകള് ഇംഗ്ലീഷില് മീടു പോസ്റ്റുകള് പങ്കുവെക്കാന് ആരംഭിച്ചതോടെ മറ്റ് ഭാഷകളിലേക്കും ഇത് വ്യാപിച്ചു. വെറും വാക്ക് മാത്രമല്ല മീടു. ആരോപണങ്ങള് സത്യമാണെങ്കില്, ഇതിന് പിന്നില് വലിയ പീഡനങ്ങലുടെ കഥയുണ്ട്. സമൂഹത്തില് മാന്യന്മാരായി കാണുന്ന …
 

ഇന്ത്യന്‍ സിനിമ ലോകത്തെ തന്നെ ഏറെ പിടിച്ചുലച്ചതാണ് തെലുങ്കു താരം ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍

ശ്രുതി സതീശന്‍

2017 ഒക്ടോബറില്‍ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെ ലൈംഗിക അധിക്ഷേപ ആരോപണങ്ങള്‍ വെളിപ്പെടുത്താന്‍ ആരംഭിച്ചതോടെയാണ്, മീടു സോഷ്യല്‍ മീഡിയയില്‍ ഒരു ഹാഷ്ടാഗായി, വൈറലായി പ്രചരിക്കാന്‍ തുടങ്ങിയത്. ദശലക്ഷക്കണക്കിന് ആളുകള്‍ ഇംഗ്ലീഷില്‍ മീടു പോസ്റ്റുകള്‍ പങ്കുവെക്കാന്‍ ആരംഭിച്ചതോടെ മറ്റ് ഭാഷകളിലേക്കും ഇത് വ്യാപിച്ചു. വെറും വാക്ക് മാത്രമല്ല മീടു. ആരോപണങ്ങള്‍ സത്യമാണെങ്കില്‍, ഇതിന് പിന്നില്‍ വലിയ പീഡനങ്ങലുടെ കഥയുണ്ട്. സമൂഹത്തില്‍ മാന്യന്‍മാരായി കാണുന്ന പലരുടെയും യഥാര്‍ഥ മുഖങ്ങളുണ്ട്..

ചലച്ചിത്ര മേഖലയെ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ അധികവും മീടു ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. നടന്‍മാരായ വിനായകന്‍, അലന്‍സിയര്‍, സിദ്ദിഖ്, അജീഷ് ജി മേനോന്‍, ഇപ്പോള്‍ ഇതാ ഒടുവില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഇനിയും വരാനിരിക്കുന്നു നിരവധി പേരുകള്‍.

ആരോപണങ്ങളെ എതിര്‍ക്കുന്നവരും ആരോപണങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുമുണ്ട് ഇവര്‍ക്കിടയില്‍. സമൂഹത്തില്‍ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളില്‍ കുടുക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നാണ് വിജയ് ബാബു പറഞ്ഞത്. ഇതിന് പിന്നിലെ സത്യാവസ്ഥ ഇനി വരാനിരിക്കുന്നതേ ഒള്ളൂ.

അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗിലൂടെ ഉയര്‍ന്ന് വരുന്ന ഓരോ പോസ്റ്റുകളുടെയും സത്യാവസ്ഥ അളക്കേണ്ടിയിരിക്കുന്നു. വിഷയം സത്യമാണെങ്കില്‍ സിനിമക്ക് പിന്നില്‍ സ്ത്രീ എത്രമാത്രം മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാകും. സിനിമ സ്റ്റാര്‍ ആകാന്‍ മോഹിക്കുന്ന പെണ്‍കുട്ടികള്‍ മീടുവും അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. ബോളിവുഡിലും പല മീടു ആരോപണങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്.

2008 ല്‍ റിലീസ് ചെയ്ത ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍വച്ച് നടന്‍ നാന പടേക്കര്‍ തന്നെ അപമാനച്ചു എന്ന് തനുശ്രീ ദത്ത തുറന്ന് പറയുകയുണ്ടായി. അമേരിക്കയില്‍ തുടങ്ങിയ, സ്ത്രീകള്‍ അവരുടെ അപമാനങ്ങളും പീഡനങ്ങളും തുറന്നുപറയുന്ന മീ ടൂ പ്രചാരണം ഈ ആരോപണത്തോടെയാണ് ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്നതും. തമിഴ് ഇന്‍ഡസ്ട്രിയില്‍, സുചി ലീക്‌സ് എന്ന പേജില്‍ നിന്നും സുചിത്ര പലര്‍ക്കുമെതിരെ മീടു ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സിനിമ ലോകത്തെ തന്നെ ഏറെ പിടിച്ചുലച്ചതാണ് തെലുങ്കു താരം ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. ആദ്യം ടോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ശ്രീ മുഖം നോക്കാതെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയത്. പ്രേക്ഷകരുടെ പല ആരാധക പുരുഷന്മാരുടെയും യഥാര്‍ഥ മുഖം താരം വെളിച്ചത്ത് കൊണ്ടു വന്നിരുന്നു. അത് തെലുങ്ക് സിനിമയെ മാത്രമല്ല. തെന്നിന്ത്യന്‍ സിനിമയെ ഒന്നാകെ ബാധിച്ചു.

പലരും തുറന്ന് പറയുന്നു. പലരും തുറന്ന് പറയാതെ മനസ്സില്‍ ഒതുക്കുന്നു. കൂടുതല്‍ പേരും സമൂഹത്തെ പേടിച്ച് പറയാതെ ഇരിക്കുന്നു. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഡബ്ലിയൂസിസി എന്ന വനിതാ സംഘടനും ആരംഭിച്ചു. ഇതെല്ലാം മീടു എന്ന ഹാഷ്ടാഗില്‍ നിന്നും ആരംഭിച്ചതാണ്. എന്നിട്ടും സമൂഹത്തില്‍ സ്ത്രീ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. മീടു തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു.