LogoLoginKerala

ഹസാഡ് ലൈറ്റുകള്‍ എന്തിന്?

വാഹനത്തിലുള്ള ‘നാല് ടേര്ണിംഗ് ഇന്ഡിക്കേറ്ററുകളും’ ഒരുമിച്ച് പ്രവര്ത്തിപ്പിക്കുന്നതിനെയാണ് ഹസാര്ഡ് വാര്ണിംഗ് ലൈറ്റ് എന്ന് പറയുന്നത്. ഹസാഡ് ലൈറ്റുകള് എന്തിന് എന്ന ചോദ്യത്തിന് മിക്കവരും പറയുന്ന ഉത്തരമായിരിക്കും നാലും കൂടിയ കവലകളില് നേരേ പോകാന് എന്ന്. യഥാര്ഥത്തില് ഹസാഡ് ലൈറ്റിന്റെ ആവശ്യം ഇതാണോ…? അല്ല! ട്രാഫിക് നിയമത്തെപ്പറ്റിയുള്ള അറിവില്ലായ്മയാണ് ഈ ഉത്തരത്തിന് പിന്നില്. വാഹനത്തിലെ ഹസാര്ഡ് ലൈറ്റിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള് അപകടമുണ്ടാക്കും. നമ്മുടെ പൊതുനിരത്തുകളില് കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാര്ഡ് വാര്ണിംഗ് ലൈറ്റിന്റെ ദുരുപയോഗം. വാഹനത്തിലുള്ള ‘നാല് ടേര്ണിംഗ് ഇന്ഡിക്കേറ്ററുകളും’ …
 

വാഹനത്തിലുള്ള ‘നാല് ടേര്‍ണിംഗ് ഇന്‍ഡിക്കേറ്ററുകളും’ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്ന് പറയുന്നത്.

സാഡ് ലൈറ്റുകള്‍ എന്തിന് എന്ന ചോദ്യത്തിന് മിക്കവരും പറയുന്ന ഉത്തരമായിരിക്കും നാലും കൂടിയ കവലകളില്‍ നേരേ പോകാന്‍ എന്ന്. യഥാര്‍ഥത്തില്‍ ഹസാഡ് ലൈറ്റിന്റെ ആവശ്യം ഇതാണോ…? അല്ല!

ട്രാഫിക് നിയമത്തെപ്പറ്റിയുള്ള അറിവില്ലായ്മയാണ് ഈ ഉത്തരത്തിന് പിന്നില്‍.
വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അപകടമുണ്ടാക്കും. നമ്മുടെ പൊതുനിരത്തുകളില്‍ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിന്റെ
ദുരുപയോഗം.

വാഹനത്തിലുള്ള ‘നാല് ടേര്‍ണിംഗ് ഇന്‍ഡിക്കേറ്ററുകളും’ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് ആണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്.

ഇതെപ്പോഴാണ് ഉപയോഗിക്കേണ്ടത്?

യാത്രയ്ക്കിടെ റോഡില്‍ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്.

ലൈന്‍ മാറ്റം, തിരിവുകള്‍ തുടങ്ങിയ മറ്റ് അവസരങ്ങളില്‍ ഈ സിഗ്‌നല്‍ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും.

തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന് പതിയെ പോകേണ്ട സാഹചര്യമുണ്ടായാല്‍ അതായത് ഭാരം കയറ്റിയ വാഹനങ്ങള്‍, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവക്ക് ഹസാഡ് വാണിങ്ങ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാം.

ഉപയോഗിക്കാന്‍ പാടില്ലാത്തത് എപ്പോഴെല്ലാം

പല റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളില്‍ നേരെ പോകുന്നതിനായി ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കരുത്.

നിരത്തുകളില്‍ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച വാഹനത്തെ കണ്ടാല്‍ അത് നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് മനസിലാക്കി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക.

മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോള്‍ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കരുത്, അല്ലെങ്കില്‍ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പോഴും, മൂടല്‍ മഞ്ഞുള്ളപ്പോഴും ഹസാഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കരുത്.

ഹസാഡ് ലൈറ്റ് തോന്നും പോലെ ഉപയോഗിക്കുന്ന പ്രവണത ഏറിവരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ ബോധവാന്‍മാരാകണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മഞ്ഞിലും മഴയിലും ഉപയോഗിക്കാനുള്ളതാണ് ഹസാഡ് ലൈറ്റ് എന്ന തെറ്റിദ്ധാരണ മാറ്റണം. ഈ സമയങ്ങളില്‍ ഏറ്റവും അപകടംപിടിച്ച ലൈറ്റാണിത്.

ഹസാഡ് ലൈറ്റ് ഇട്ടശേഷം ഇന്‍ഡികേറ്റര്‍ ഇട്ടാലും പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് മനസിലാകില്ല. ലൈന്‍ മാറുമ്പോഴും മറ്റ് റോഡുകളിലേക്ക് തിരിയുമ്പോഴും ഇത് വന്‍ അപകടത്തിന് വഴിവയ്ക്കും.ഓര്‍ക്കുക ഹസാര്‍ഡ് ലൈറ്റിന്റെ അനാവശ്യ ഉപയോഗം അപകടത്തിലേക്ക് നയിക്കും…