LogoLoginKerala

ജക്കരാന്ത പൂക്കുന്നിടം

അമേരിക്കക്കാരിയായ ജക്കരാന്തക്ക് നീല വാകയെന്നും വിളിപ്പേരുണ്ട് ശ്രുതി സതീശന് ജക്കരാന്ത കാണാന് എത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോള് മൂന്നാറിലെങ്ങും. വിഷു, ഈസ്റ്റര് അവധി ആഘോഷിക്കാനായി മൂന്നാറില് എത്തുന്നവര്ക്ക് കൂടുതല് സന്തോഷം നല്കുന്നതാണ് ജക്കരാന്തയുടെ നീല വിസ്മയം. ജക്കരാന്ത പൂക്കുന്ന താഴ്വരകള് കണ്ണിന് എന്നും അത്ഭുതം തോന്നിക്കുന്ന കാഴ്ചയാണ്. എന്നും സൗന്ദര്യമൊളിപ്പിക്കുന്ന അത്ഭുത ഭൂമിയാണ് മൂന്നാര്. വസന്തകാലത്തും മണ്സൂണ്കാലത്തുമെല്ലാം സഞ്ചാരികള്ക്കായി ജക്കരാന്ത മരങ്ങള് വിരുന്നൊരുക്കും. മഞ്ഞ് മൂടിയ മലനിരകള്ക്കിടയില് നീലയണിഞ്ഞ് നില്ക്കുന്ന ജക്കരാന്ത മരങ്ങള് വസന്തകാലത്ത് മൂന്നാറിന് …
 

അമേരിക്കക്കാരിയായ ജക്കരാന്തക്ക് നീല വാകയെന്നും വിളിപ്പേരുണ്ട്

ശ്രുതി സതീശന്‍

ക്കരാന്ത കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോള്‍ മൂന്നാറിലെങ്ങും. വിഷു, ഈസ്റ്റര്‍ അവധി ആഘോഷിക്കാനായി മൂന്നാറില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നതാണ് ജക്കരാന്തയുടെ നീല വിസ്മയം. ജക്കരാന്ത പൂക്കുന്ന താഴ്‌വരകള്‍ കണ്ണിന് എന്നും അത്ഭുതം തോന്നിക്കുന്ന കാഴ്ചയാണ്.

എന്നും സൗന്ദര്യമൊളിപ്പിക്കുന്ന അത്ഭുത ഭൂമിയാണ് മൂന്നാര്‍. വസന്തകാലത്തും മണ്‍സൂണ്‍കാലത്തുമെല്ലാം സഞ്ചാരികള്‍ക്കായി ജക്കരാന്ത മരങ്ങള്‍ വിരുന്നൊരുക്കും. മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയില്‍ നീലയണിഞ്ഞ് നില്‍ക്കുന്ന ജക്കരാന്ത മരങ്ങള്‍ വസന്തകാലത്ത് മൂന്നാറിന് കൂടുതല്‍ സൗന്ദര്യം നല്‍കുന്നു. അമേരിക്കക്കാരിയായ ജക്കരാന്തക്ക് നീല വാകയെന്നും വിളിപ്പേരുണ്ട്.

വളര്‍ന്ന് പന്തലിച്ച ജക്കരാന്ത മരങ്ങളില്‍ വിരിയുന്ന പൂക്കള്‍ മൂന്നാറിന്റെ മലനിരകളെ മനോഹരാക്കുന്നു. നനുത്ത മഞ്ഞിന്റെ കുളിരും പരന്ന് കിടക്കുന്ന തേയിലച്ചെടികളുടെ വശ്യഭംഗിയും മാത്രമല്ല, ജക്കരാന്ത പുഷ്പങ്ങള്‍ വിരിയിക്കുന്ന വസന്തകാലവും മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് പിന്നെയും പിന്നെയും കാണുവാന്‍ ബാക്കി വയ്ക്കുന്ന മനോഹര കാഴ്ച്ചയാണ്.

എത്ര കണ്ടാലും മതിയാകാത്ത ജക്കരാന്ത പുഷ്പങ്ങളുടെ മനോഹാരിത ക്യാമറയില്‍ പകര്‍ത്തുവാന്‍ സഞ്ചാരികള്‍ മത്സരിക്കുകയാണ്. ലാറ്റിന്‍ അമേരിക്കയിലേയും കരീബിയന്‍ പ്രദേശങ്ങളിലേയും ഉഷ്ണ മേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നുള്ള ബിഗ്നോണിയേസി കുടുംബത്തിലെ 49 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സില്‍പ്പെട്ടതാണ് ജക്കരാന്ത.

കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്യന്‍മാരാണ് മൂന്നാറിലെ പാതയോരങ്ങളിലും ബംഗ്ലാവുകളുടെ പരിസരത്തും ജാക്കരാന്ത മരങ്ങള്‍ വച്ച് പിടിപ്പിച്ചത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ വരണ്ടുണങ്ങുന്ന പ്രകൃതിക്ക് വസന്തത്തിന്റെ നനവ് നല്‍കിയാണ് ജക്കരാന്ത മരങ്ങള്‍ പൂവിടാറ്. ഇല പൊഴിച്ച് പുഷ്പങ്ങളാല്‍ തഴുകി നില്‍ക്കുന്ന ജക്കരാന്ത മരങ്ങള്‍ സഞ്ചാരികളെ പിടിച്ച് നിര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.