LogoLoginKerala

‘ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക മാനസിക പ്രയാസങ്ങളെ കുറിച്ച് പുരുഷന്മാർ ബോധവാന്മാരാകണം’ : പാർവതി തിരുവോത്ത്

‘ആ രക്തത്തിന് നാം ഓരോരുത്തരുടെയും ജീവന്റെ വിലയുണ്ട്. ആ ദിവസങ്ങൾ അവർക്ക് ഒതുങ്ങി കൂടാനുള്ളതല്ല’. മറിച്ച് കൂടുതൽ ബഹുമാനം അർഹിക്കുന്ന ദിനങ്ങളാണ് കൊച്ചി : പുരുഷന്മാര് മികച്ച കേള്വിക്കാരാകണമെന്നും ആര്ത്തവ സമയത്തും ജോലി സമയത്തും സ്ത്രീകള് അനുഭവിക്കുന്ന ശാരീരിക മാനസിക പ്രയാസങ്ങളെ കുറിച്ച് പുരുഷന്മാര് ബോധവാന്മാരാകണമെന്നും നടി പാര്വതി തിരുവോത്ത്. ‘ആ രക്തത്തിന് നാം ഓരോരുത്തരുടെയും ജീവന്റെ വിലയുണ്ട്. ആ ദിവസങ്ങൾ അവർക്ക് ഒതുങ്ങി കൂടാനുള്ളതല്ല’. മറിച്ച് കൂടുതൽ ബഹുമാനം അർഹിക്കുന്ന ദിനങ്ങളാണ്. എറണാകുളം പാര്ലമെന്റ് മണ്ഡലത്തില് …
 

‘ആ രക്തത്തിന് നാം ഓരോരുത്തരുടെയും ജീവന്റെ വിലയുണ്ട്. ആ ദിവസങ്ങൾ അവർക്ക് ഒതുങ്ങി കൂടാനുള്ളതല്ല’. മറിച്ച് കൂടുതൽ ബഹുമാനം അർഹിക്കുന്ന ദിനങ്ങളാണ്

കൊച്ചി : പുരുഷന്മാര്‍ മികച്ച കേള്‍വിക്കാരാകണമെന്നും ആര്‍ത്തവ സമയത്തും ജോലി സമയത്തും സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക മാനസിക പ്രയാസങ്ങളെ കുറിച്ച് പുരുഷന്മാര്‍ ബോധവാന്മാരാകണമെന്നും നടി പാര്‍വതി തിരുവോത്ത്.

‘ആ രക്തത്തിന് നാം ഓരോരുത്തരുടെയും ജീവന്റെ വിലയുണ്ട്. ആ ദിവസങ്ങൾ അവർക്ക് ഒതുങ്ങി കൂടാനുള്ളതല്ല’. മറിച്ച് കൂടുതൽ ബഹുമാനം അർഹിക്കുന്ന ദിനങ്ങളാണ്. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 1 ലക്ഷം മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു പാര്‍വതി.

ആര്‍ത്തവ ശുചിത്വ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദപരമായതും ഏത് സാഹചര്യത്തിലും അനായസേന കൈകാര്യം ചെയ്യാവുന്ന നൂതന മാര്‍ഗങ്ങളും ഈ രംഗത്ത് നടപ്പിലാക്കേണ്ടതുണ്ട്. അത്തരം കൂട്ടായ ചിന്തകളുടെ തുടക്കം മാത്രമാണ് ഈ പദ്ധതി.

ഐ.എം.എ കൊച്ചിനും ഗ്രീന്‍ കൊച്ചിന്‍ മിഷനും എറണാകുളത്തെ മറ്റു സന്നദ്ധ സംഘടനകളുമായെല്ലാം ചേര്‍ന്നൊരുക്കുന്ന പദ്ധതി ഒരു പുതിയ ചരിത്രം എഴുതി ചേര്‍ക്കുമെന്ന വലിയ പ്രതീക്ഷയുണ്ടെന്നും പാര്‍വതി പറഞ്ഞു.