LogoLoginKerala

നീതി ലഭിക്കുമെന്ന് ഉറപ്പിച്ച് ശബ്ദമുയര്‍ത്തിയ, ഒരുപാട് സ്ത്രീകള്‍ക്ക് മാതൃകയാണ് ഭാവന; വനിതാ ദിനം ഓര്‍മപ്പെടുത്തലാകട്ടെ

ഭയമില്ലാതെ, ഭൂതകാലത്തിലെ മരവിപ്പിക്കുന്ന ഓര്മകളെ തുടച്ചുനീക്കാനൊരുങ്ങി ‘താന് ഇരയല്ല, അതിജീവിതയാണെന്ന് ‘ശബ്ദമിടറാതെ പറഞ്ഞ് മുന്നോട്ടുവന്ന ഭാവന മാതൃകയാണ്. മേഘ്ന ദാസന് നാളെ മാര്ച്ച് എട്ട്. ലോക വനിതാദിനം. വിവിധ മേഖലകളില് നിന്നുള്ള പല സ്ത്രീകളെയും നമുക്ക് ഈയൊരു ദിവസം എടുത്തുപറയാന് കഴിയുമെങ്കിലും ഒരാളെ മാത്രമേ ഇന്ന് ശക്തയെന്ന വാക്കിന് പര്യായമായി കാണാന് സാധിക്കുകയുള്ളു. അഞ്ച് വര്ഷക്കാലമായി നീതിക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന, മാനസികമായും ശാരീരികമായും തളര്ന്നിട്ടും ഉയിര്ത്തെഴുന്നേറ്റ് സമൂഹത്തിന് മുന്നിലെത്തുകയും ഭയമില്ലാതെ, ഭൂതകാലത്തിലെ മരവിപ്പിക്കുന്ന ഓര്മകളെ തുടച്ചുനീക്കാനൊരുങ്ങി ‘താന് …
 

ഭയമില്ലാതെ, ഭൂതകാലത്തിലെ മരവിപ്പിക്കുന്ന ഓര്‍മകളെ തുടച്ചുനീക്കാനൊരുങ്ങി ‘താന്‍ ഇരയല്ല, അതിജീവിതയാണെന്ന് ‘ശബ്ദമിടറാതെ പറഞ്ഞ് മുന്നോട്ടുവന്ന ഭാവന മാതൃകയാണ്.

മേഘ്‌ന ദാസന്‍

നാളെ മാര്‍ച്ച് എട്ട്. ലോക വനിതാദിനം. വിവിധ മേഖലകളില്‍ നിന്നുള്ള പല സ്ത്രീകളെയും നമുക്ക് ഈയൊരു ദിവസം എടുത്തുപറയാന്‍ കഴിയുമെങ്കിലും ഒരാളെ മാത്രമേ ഇന്ന് ശക്തയെന്ന വാക്കിന് പര്യായമായി കാണാന്‍ സാധിക്കുകയുള്ളു. അഞ്ച് വര്‍ഷക്കാലമായി നീതിക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന, മാനസികമായും ശാരീരികമായും തളര്‍ന്നിട്ടും ഉയിര്‍ത്തെഴുന്നേറ്റ് സമൂഹത്തിന് മുന്നിലെത്തുകയും ഭയമില്ലാതെ, ഭൂതകാലത്തിലെ മരവിപ്പിക്കുന്ന ഓര്‍മകളെ തുടച്ചുനീക്കാനൊരുങ്ങി ‘താന്‍ ഇരയല്ല, അതിജീവിതയാണെന്ന് ‘ശബ്ദമിടറാതെ പറഞ്ഞ് മുന്നോട്ടുവന്ന ഭാവനയാണത്.

നീതി ലഭിക്കുമെന്ന് ഉറപ്പിച്ച് ശബ്ദമുയര്‍ത്തിയ, ഒരുപാട് സ്ത്രീകള്‍ക്ക് മാതൃകയാണ് ഭാവന; വനിതാ ദിനം ഓര്‍മപ്പെടുത്തലാകട്ടെ

വനിതാ ദിനവുമായി ബന്ധപ്പെട്ട് വി ദി വുമണ്‍ ഓഫ് ഏഷ്യയോടൊപ്പം ചേര്‍ന്ന് നടത്തിയ ഗ്ലോബല്‍ ടൗണ്‍ ഹാള്‍ പരിപാടിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തില്‍ താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ചും അഞ്ച് വര്‍ഷത്തിനിടെ താന്‍ നടത്തിയ പോരാട്ടത്തെകുറിച്ചും ഭാവന കഴിഞ്ഞ ദിവസം തുറന്നു പറയുകയുണ്ടായി.

ചെറിയ രീതിയിലായാല്‍ പോലും ഏത് തരത്തിലുള്ള അതിക്രമമാണെങ്കിലും അവ ഒരു മനുഷ്യന് (അത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും)നല്‍കുന്ന ട്രോമ വളരെ വലുതാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും അത് അനുഭവിക്കേണ്ടി വന്നവര്‍ക്ക് മാത്രമേ കടന്നു പോയ കഷ്ടതകള്‍ നിറഞ്ഞ ആ വഴികളെ കുറിച്ച് കൂടുതല്‍ വ്യക്തമായി പറയാന്‍ സാധിക്കുകയുള്ളു.I had to prove I didn't do anything wrong: Bhavana, survivor of 2017 sexual assault case | The News Minute

ഒരാളും ഓര്‍മിക്കാന്‍ താത്പര്യപെടാത്ത, പറയാന്‍ ആഗ്രഹിക്കാത്ത കാര്യം പൊതുമധ്യത്തില്‍ തുറന്ന് പറയാന്‍ ഭാവന കാണിച്ച ധൈര്യമാണ് ഇവിടെ ജീവിക്കുന്ന ഓരോ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാവേണ്ടത്. അതിക്രമം നടന്നു കഴിഞ്ഞാല്‍ പേടിയോടെയും മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് കരുതുമെന്നുമൊക്കെ ആലോചിച്ച് പ്രതിയെ സുരക്ഷിതസ്ഥാനത്ത് ഇരുത്തേണ്ടിവരുന്ന അവസ്ഥയാണ് ഇവിടെ സാധാരണ സംഭവിക്കാറുള്ളത്.

ഈയൊരു സാഹചര്യം മാറുന്നതോടുകൂടി കേരളത്തിലെ നിയമവ്യവസ്ഥകളിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങുമെന്ന് ഉറപ്പാണ്.അതിന് ആദ്യം മാറേണ്ടത് ഇരയായവള്‍ എന്ന കാഴ്ചപ്പാടാണ്. ഇടുന്ന വസ്ത്രത്തിനും പുറത്തിറങ്ങുന്ന സമയത്തിനും പെണ്ണിനെ കുറ്റം പറയുന്നവര്‍ക്കിടയില്‍ ഇതെല്ലാം എങ്ങനെ മാറാനാണ് അല്ലെ?

അതിക്രമം നടന്നതിന് ശേഷം ഒരുപാട് ആളുകള്‍ പല കാരണങ്ങള്‍ പറഞ്ഞും തന്നെ കുറ്റപ്പെടുത്തിയതായി ഭാവന അഭിമുഖത്തില്‍ പറഞ്ഞു. കള്ളക്കേസാണെന്നും താനൊരുക്കിയ നാടകമാണെന്നും വരെ അവര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നു. എന്നാല്‍ കുറ്റപ്പെടുത്തലുകള്‍ കൊണ്ടും ട്രോമ കൊണ്ടും പൂര്‍ണമായും തകര്‍ന്നിരിക്കുന്ന ഒരാളെ വീണ്ടും വീണ്ടും മുറിപ്പെടുത്താതെ ചേര്‍ത്ത് നിര്‍ത്തി ഒപ്പം നിന്ന് പോരാടിയവര്‍ക്കുള്ള വിജയം കൂടിയാണ് താന്‍ അതിജീവിതയാണെന്ന ഭാവനയുടെ പ്രതീക്ഷയുടെ വാക്കുകള്‍.

ഒരു നടിയെന്ന പേരിലല്ല, കീഴ്‌മേല്‍ മറിഞ്ഞ ഒരു ജീവിതം കാരണം ഒളിവില്‍ പോകാതെ നീതി ലഭിക്കുമെന്ന് ഉറപ്പിച്ച് ശബ്ദമുയര്‍ത്തിയ, ഒരുപാട് സ്ത്രീകള്‍ക്ക് മാതൃകയാകുമെന്നുറപ്പുള്ള ഒരു സ്ത്രീയെന്ന നിലയിലാണ് ഇനി ഭാവന നമുക്ക് മുന്നിലേക്ക് വരാന്‍ പോകുന്നത്.