LogoLoginKerala

‘ഞാന്‍ ഇരയല്ല, അതിജീവിതയാണ്’ ; ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തലുമായി ഭാവന

ഇരയായതിന് ശേഷവും താൻ അപമാനിക്കപെട്ടു. എന്നാൽ നിരവധി പേർ പിന്തുണച്ചിരുന്നു. ഒപ്പം നിന്നവർക്ക് നന്ദി പറയുന്നു. ആത്മാഭിമാനത്തിനായി ഇനിയും പോരാട്ടം തുടരുമെന്ന് ഭാവന പറഞ്ഞു കൊച്ചി : താൻ നേരിട്ട അതിക്രമത്തെ പറ്റി ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി നടി ഭാവന. മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെ മുഖ ഇന്ത്യന് മാധ്യമപ്രവര്ത്തക ബര്ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള് പങ്കുവെച്ചത് . അച്ഛൻ ജീവിച്ചിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. …
 

ഇരയായതിന് ശേഷവും താൻ അപമാനിക്കപെട്ടു. എന്നാൽ നിരവധി പേർ പിന്തുണച്ചിരുന്നു. ഒപ്പം നിന്നവർക്ക് നന്ദി പറയുന്നു. ആത്മാഭിമാനത്തിനായി ഇനിയും പോരാട്ടം തുടരുമെന്ന് ഭാവന പറഞ്ഞു

കൊച്ചി : താൻ നേരിട്ട അതിക്രമത്തെ പറ്റി ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി നടി ഭാവന. മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെ മുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത് .

അച്ഛൻ ജീവിച്ചിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. താൻ ഒരുക്കിയ നാടകമാണ് ഇതെന്ന് ചിലർ കുറ്റപ്പെടുത്തി. കള്ളക്കേസ് എന്നുവരെ അപവാദപ്രചരണം ഉണ്ടായി. സാമൂഹിക മാധ്യമങ്ങളിലെ നെഗറ്റീവ് പ്രചാരണവും വളരെയധികം വേദനയുണ്ടാക്കി. ഇരയായതിന് ശേഷവും താൻ അപമാനിക്കപെട്ടു. എന്നാൽ നിരവധി പേർ പിന്തുണച്ചിരുന്നു. ഒപ്പം നിന്നവർക്ക് നന്ദി പറയുന്നു. ആത്മാഭിമാനത്തിനായി ഇനിയും പോരാട്ടം തുടരുമെന്ന് ഭാവന പറഞ്ഞു.