LogoLoginKerala

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനായി അത്യാധുനിക എ.സി വോള്‍വോ; ഇനി ആനവണ്ടി യാത്ര സുഖകരം; ആദ്യ ബസ് തലസ്ഥാനത്തെത്തി

സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയര് ബെല്ലോയോട് കൂടിയ സസ്പെന്ഷന് സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളുമാണ് ബസിന്റെ പ്രത്യേകത തിരുവനന്തപുരം; സിഫ്റ്റ് സംവിധാനത്തില് കെ.എസ്.ആര്.ടി.സി ആദ്യമായി നടപ്പിലാക്കുന്ന എ.സി. വോള്വോ ബസുകളില് ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 8 എ.സി സ്ലീപ്പര് ബസുകളില് ആദ്യത്തെ ബസാണ് ഇന്ന് ആനയറയിലെ കെഎസ്ആര്ടിസി – സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്. സര്ക്കാര് പ്ലാന് ഫണ്ടില് നിന്നും ആധുനിക ശ്രേണിയില്പ്പെട്ട ബസുകള് വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയില് നിന്നും …
 

സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയര്‍ ബെല്ലോയോട് കൂടിയ സസ്‌പെന്‍ഷന്‍ സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളുമാണ് ബസിന്റെ പ്രത്യേകത

തിരുവനന്തപുരം; സിഫ്റ്റ് സംവിധാനത്തില്‍ കെ.എസ്.ആര്‍.ടി.സി ആദ്യമായി നടപ്പിലാക്കുന്ന എ.സി. വോള്‍വോ ബസുകളില്‍ ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 8 എ.സി സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് ഇന്ന് ആനയറയിലെ കെഎസ്ആര്‍ടിസി – സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയില്‍പ്പെട്ട 100 ബസുകളിലെ ആദ്യത്തെ ബസാണ് തലസ്ഥാനത്ത് എത്തിയത്.

ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ബസിന്റെ പ്രത്യേകത. ബാഗ്ലൂര്‍ ആസ്ഥാനമായുള്ള വി.ഇ കോമേഴ്‌സ്യല്‍ വെഹിക്കില്‍ പ്രൈവറ്റ് ലിമിറ്റഡ് ( വോള്‍വോ) എന്ന വാഹന നിര്‍മ്മാതാക്കള്‍ക്കാണ് ബസിന്റെ നിര്‍മാണ ചുമതല. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയര്‍ ബെല്ലോയോട് കൂടിയ സസ്‌പെന്‍ഷന്‍ സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളുമാണ് ബസിന്റെ പ്രത്യേകത. 14.95 മീറ്റര്‍ നീളത്തോട് കൂടിയ ബസില്‍ 11 ലിറ്റര്‍ എഞ്ചിന്‍, 430 എച്ച്.പി പവര്‍ നല്‍കുന്നുണ്ട്.

ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഷ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമാണ് ഈ ബസുകളില്‍ ഉള്ളത്. സുരക്ഷയെ മുന്‍ നിര്‍ത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാര്‍ഡറും, എ.ബി.എസ്, ആന്‍ഡ് ഇ.ബി.ഡി , ഇ. എസ്.പി എന്നീ സംവിധാനങ്ങളും ഈ ബസിന് നല്‍കിയിട്ടുണ്ട്.ടെന്റര്‍ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50000 രൂപയ്ക്കാണ് ഈ ബസുകള്‍ വാങ്ങുന്നത്. 40 യാത്രക്കാര്‍ക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്ന ബെര്‍ത്തുകളും ബസില്‍ ഒരുക്കിയിട്ടുണ്ട്. ഈ ബസുകളില്‍ 41 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാവുന്നതും ഏറെ സൗകര്യ പ്രദമായതും സുഖകരമായ യാത്ര ഉറപ്പു വരുത്തുന്ന റിക്ലൈനിംഗ് സീറ്റുകളുമാണ് ഈ ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ദീര്‍ഘ ദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ ലഗേജ് വെക്കുന്നതിനുള്ള ഇടം ഈ ബസുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. നാല് വശങ്ങളിലേയും എയര്‍ സസ്‌പെന്‍ഷന്‍, യാത്ര കൂടുതല്‍ സുഖപ്രദമാക്കുന്നതിന് സഹായിക്കും. അശോക് ലൈലാന്റ് അംഗീകാരമുള്ള ബാംഗ്ലൂരിലെ എസ്.എം കണ്ണപ്പ എന്ന വാഹന ബോഡി നിര്‍മ്മാതാവാണ് ഈ ബസുകളുടെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.

ഇതോടൊപ്പം അശോക് ലൈലാന്റ് ഷാസിയില്‍ നിര്‍മ്മിച്ച 20 ലക്ഷ്വറി എ.സി ബസുകളും ഉടന്‍ ലഭ്യമാകും. 47.12 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. 11.7 മീറ്റര്‍ നീളത്തില്‍ നീളവും, 197 ഒജ പവന്‍ നല്‍കുന്ന എഞ്ചിന്‍ , എയര്‍ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവര്‍ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയര്‍ ബോക്‌സ്, ട്യൂബ് ലെസ് ടയറുകള്‍, 4 വശവും എയര്‍ സസ്‌പെന്‍ഷന്‍ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്. കാലാവധി പൂത്തിയാക്കിയ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ക്കായി ഉപയോ?ഗിക്കുന്ന ബസുകള്‍ മാറ്റുന്നതിന് ആട 6 ശ്രേണിയിലെ എയര്‍ സസ്‌പെന്‍ഷനോട് കൂടിയ 72 നോണ്‍ എ.സി ഡീലക്‌സ് ബസുകളാണ് അശോക് ലൈലാന്റ് ഷാസിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. സൗകര്യ പ്രദമായ റിക്ലൈനിംഗ് സീറ്റുകളോട് കൂടിയ ഈ ബസില്‍ 41 യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാനാകും. തൃച്ചിയിലുള്ള ഗ്ലോബല്‍ ടിവിഎസ് എന്ന പ്രമുഖ ബസ് ബോഡി നിര്‍മ്മാതാക്കളാണ് 72 ബസുകള്‍ക്ക് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. 11.19 മീറ്റര്‍ നീളവും, 197 ഒജ പവറും, എയര്‍ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവര്‍ ഡ്രൈവോട് കൂടിയ 6 സ്പീഡ് ?ഗിയര്‍ ബോക്‌സ്, ട്യൂബ് ലെസ് ടയറുകള്‍, എയര്‍ സസ്‌പെന്‍ഷന്‍ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്.