LogoLoginKerala

കേരളം ഉണരുന്നു ; കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

കോവിഡ് നിയന്ത്രണങ്ങളില് കൂടുതല് ഇളവുകള് ഒന്നരവര്ഷമായുള്ള നിയന്ത്രണങ്ങളാണ് പിന്വലിച്ചത് സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരത കൈവരിക്കാനാകുമെന്ന് പ്രതീക്ഷ എം. എസ് തിരുവനന്തപുരം : വ്യാപനത്തോത് കുറഞ്ഞതോടെ കേരളം പുതിയപ്രതീക്ഷകളിലേയ്ക്ക്. ഒന്നരവര്ഷത്തോളമായി ഏര്പ്പെടുത്തിയിരുന്നകടുത്ത നിയന്ത്രണങ്ങള് പലതും പിന്വലിച്ച് സര്ക്കാര്ഉത്തരവ് പുറത്തിറങ്ങി. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്ന രീതി നിര്ത്തലാക്കി. തീയറ്ററുകളില് 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചു. ബാറുകള്, ഹോട്ടലുകള്, റസ്റ്റോറന്റുകള് മറ്റ് ഭക്ഷണശാലകള് എന്നിവിടങ്ങളിലും നൂറ് ശതമാനം സീറ്റിംഗ് …
 

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

ഒന്നരവര്‍ഷമായുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്

സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരത കൈവരിക്കാനാകുമെന്ന് പ്രതീക്ഷ

എം. എസ്

തിരുവനന്തപുരം : വ്യാപനത്തോത് കുറഞ്ഞതോടെ കേരളം പുതിയപ്രതീക്ഷകളിലേയ്ക്ക്. ഒന്നരവര്‍ഷത്തോളമായി ഏര്‍പ്പെടുത്തിയിരുന്നകടുത്ത നിയന്ത്രണങ്ങള്‍ പലതും പിന്‍വലിച്ച് സര്‍ക്കാര്‍ഉത്തരവ് പുറത്തിറങ്ങി. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി
തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി നിര്‍ത്തലാക്കി.
തീയറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം
അനുവദിച്ചു. ബാറുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍
മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലും നൂറ്
ശതമാനം സീറ്റിംഗ് എന്ന ആദ്യ ക്രമീകരണം
തിരികെ കൊണ്ടുവന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം
യോഗങ്ങള്‍ ഓഫ്‌ലൈനായി ചേരാം. പൊതുപരിപാടികള്‍ക്ക്
പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്നും ചീഫ് സെക്രട്ടറിയുടെ
ഉത്തരവിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കോവിഡ്
ബാധിച്ചത് 2524 പേര്‍ക്കാണ്. മൂന്നാം തരംഗത്തില്‍ കുത്തനെ
ഉയര്‍ന്ന് നിന്ന രോഗനിരക്ക് ഇത്രയും കുറഞ്ഞ പശ്ചാത്തലത്തിലാണ്
സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍
കൊണ്ടുവന്നിരിയ്ക്കുന്നത്. ആദ്യ ലോക്ഡൗണ്‍ മുതല്‍ ഇങ്ങോട്ട് ഇടവേളകളില്ലാത്ത
കര്‍ശന നിയന്ത്രണങ്ങള്‍ക്കായിരുന്നു കേരളം സാക്ഷ്യംവഹിച്ചത്.
ലോക്ഡൗണ്‍, മിനി ലോക്ഡൗണ്‍, കണ്ടെയ്ന്‍മെന്റ് സോണ്‍,
മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ അങ്ങനെ പല പേരുകളില്‍
കോവിഡ് കാലത്ത് സംസ്ഥാനം പൂര്‍ണ്ണമായും ഭാഗികമായും
അടച്ചുപൂട്ടിയിരുന്നു. നിയന്ത്രണങ്ങള്‍ പലതും പലഘട്ടങ്ങളിലായി
പിന്‍വലിച്ചെങ്കിലും തീയറ്ററുകളും ഹോട്ടലുകളും ഉള്‍പ്പെടെ കഴിഞ്ഞ
ഒന്നരവര്‍ഷത്തിലധികമായി നിയന്ത്രണങ്ങളില്ലാതെ
പ്രവര്‍ത്തിച്ചിട്ടില്ല. ടൂറിസം മേഖലയും ഇക്കാലയളവില്‍ തകര്‍ന്നടിഞ്ഞു
പുതിയ ഇളവുകള്‍ ഈ മേഖലയിലുള്ളവര്‍ ഏറെ പ്രതീക്ഷയോടെയാണ്
ഉറ്റുനോക്കുന്നത്. കോവിഡ് കാലം കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ
ഇരട്ടിയാക്കിയിരുന്നു. വ്യവസായ മേഖലകള്‍ കനത്തതിരിച്ചടി നേരിട്ടു. തൊഴില്‍ രഹിതരുടെ എണ്ണവും വര്‍ദ്ധിച്ചു.
ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തി സമ്പദ് വ്യവസ്ഥക്ക്കൂടുതല്‍ സ്ഥിരത കൈവരിക്കാന്‍ പുതിയ ഇളവുകള്‍ കേരളത്തെ
സഹായിക്കും.കോവിഡ് വ്യാപനം കുറഞ്ഞത് മാത്രമല്ല സംസ്ഥാനത്തിന്റെ ആത്മവിശ്വാസത്തിന് കാരണം. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും
86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കാന്‍ കഴിഞ്ഞത് കൂടിയാണ് സംസ്ഥാനത്തിന് പ്രതീക്ഷ നല്‍കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ ഉള്ള സംസ്ഥാനവും കേരളമാണ്.