LogoLoginKerala

പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാതാക്കി യുഎഇ ; മാസ്‌ക് നിര്‍ബന്ധമല്ലാതാക്കുന്ന ആറാമത്തെ രാജ്യമായി

പൊതു ഇടങ്ങളില് മാസ്ക് നിര്ബന്ധമല്ലാതാക്കി സാമൂഹിക അകലം പാലിക്കുന്നതിലും ഇളവ് മാസ്ക് നിര്ബന്ധമല്ലാതാക്കുന്ന ആറാമത്തെ രാജ്യമായി യുഎഇ ……………………………………. എം എസ് ആദ്യ കോവിഡ് കേസ് റിപ്പോര്ട്ട് ചെയ്ത് കൃത്യം രണ്ട് വര്ഷം പിന്നിടുമ്പോള് യുഎഇ മാസ്ക് ഉപേക്ഷിയ്ക്കുന്നു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതും പരമാവധി വാക്സിനേഷന് നടപ്പാക്കിയതുമാണ് ഈ പ്രഖ്യാപനത്തിലേക്ക് എത്താന് യുഎഇയ്ക്ക് സഹായകമായത്. ഇതോടെ മാസ്ക് നിര്ബന്ധമല്ലാതാക്കുന്ന ആറാമത്തെ രാജ്യമായി യുഎഇ മാറി. മാസ്ക് ഉപേക്ഷിയ്ക്കുന്ന ആറാമത്തെ രാജ്യം ആദ്യഘട്ടത്തില് പൊതുഇടങ്ങളിലാണ് മാസ്ക് നിര്ബന്ധമല്ലാതാക്കിയിരിയ്ക്കുന്നത്. …
 

പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാതാക്കി

സാമൂഹിക അകലം പാലിക്കുന്നതിലും ഇളവ്

മാസ്‌ക് നിര്‍ബന്ധമല്ലാതാക്കുന്ന ആറാമത്തെ രാജ്യമായി യുഎഇ

…………………………………….

എം എസ്

ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് കൃത്യം
രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ യുഎഇ മാസ്‌ക്
ഉപേക്ഷിയ്ക്കുന്നു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതും
പരമാവധി വാക്‌സിനേഷന്‍ നടപ്പാക്കിയതുമാണ്
ഈ പ്രഖ്യാപനത്തിലേക്ക് എത്താന്‍ യുഎഇയ്ക്ക്
സഹായകമായത്. ഇതോടെ മാസ്‌ക് നിര്‍ബന്ധമല്ലാതാക്കുന്ന
ആറാമത്തെ രാജ്യമായി യുഎഇ മാറി.

മാസ്‌ക് ഉപേക്ഷിയ്ക്കുന്ന ആറാമത്തെ രാജ്യം

ആദ്യഘട്ടത്തില്‍ പൊതുഇടങ്ങളിലാണ് മാസ്‌ക് നിര്‍ബന്ധമല്ലാതാക്കിയിരിയ്ക്കുന്നത്.
യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയായ NCEMA യുടേതാണ്
തീരുമാനം. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.
ലംഘിച്ചാല്‍ പിഴ ചുമത്തുന്നത് തുടരും.
മാസ്‌ക് നിര്‍ബന്ധമല്ലാതാക്കിയ ആദ്യ രാജ്യം
ഇസ്രായേലായിരുന്നു. പിന്നീട് ഭൂട്ടാന്‍, യുഎസ്,
ന്യൂസിലാന്‍ഡ്, ചൈന എന്നിവിടങ്ങളിലും
ഇളവ് നിലവില്‍ വന്നു.

യുഎഇയില്‍ നാളിതുവരെ കോവിഡ് ബാധിച്ചത്
87,8102 പേര്‍ക്കാണ്. മരിച്ചത് 2300 പേര്‍.
നിലവില്‍ 46,819 പേര്‍ ചികിത്സയിലുണ്ട്.
ഇന്നലെ മാത്രം കോവിഡ് ബാധിച്ചത് 696 പേര്‍ക്കാണ്. ആകെ
2 കോടി 41 ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനായി.

സാമ്പത്തിക, ടൂറിസം മേഖലകളിലും കോവിഡ്
നിയന്ത്രണങ്ങളില്‍ യുഎഇ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവിടങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കിയ
ഉത്തരവാണ് മരവിപ്പിച്ചത്.

ക്വാറന്റൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും ഇളവ് പ്രാബല്യത്തില്‍
വന്നു. കോവിഡ് രോഗികളുമായി അടുത്തിടപഴകിയവര്‍ക്ക്
ക്വാറന്റൈന്‍ ആവശ്യമില്ല. പകരം അഞ്ച് ദിവസത്തിന്റെ
ഇടവേളയില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.
രോഗം ബാധിച്ചവര്‍ക്കുള്ള നിരീക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പഴയത് പോലെ തുടരും. ഭൂരിഭാഗം എമിറേറ്റുകളിലും
പത്ത് ദിവസമാണ് ഇവര്‍ക്കുള്ള നിരീക്ഷണം.

സുസ്ഥിരതയിലേക്കുള്ള മടങ്ങിവരവ് ലക്ഷ്യമിട്ടാണ് കോവിഡ്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ യുഎഇ ഇളവ് വരുത്തിയത്.