LogoLoginKerala

ഇത്തരം വെട്ടുകിളിക്കൂട്ടങ്ങളെ നിയന്ത്രിക്കാനും തിരുത്താനും തള്ളിക്കളയാനും ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണം; സൈബര്‍ അതിക്രമത്തിനെതിരെ കെ.കെ.രമ

കൊച്ചി: മീഡിയവണ് ചാനലിന് കേന്ദ്രസര്ക്കാര് ഏര്പ്പെടുത്തിയ നിരോധനവിഷയത്തില് പ്രതികരിച്ച മാധ്യമപ്രവര്ത്തക സ്മൃതി പരുത്തിക്കാടിനും തിരുവനന്തപുരം മേയര് ആര്യ രാജേന്ദ്രനും നേരെ നടക്കുന്ന സൈബര് ആക്രമണത്തില് പ്രതികരിച്ച് കെ.കെ രമ. സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുകയും പൊതുമണ്ഡലത്തില് ഇടപെടുകയും ചെയ്യുന്ന സ്ത്രീകള്ക്ക് നേരെ ആണ്കൂട്ട അക്രമങ്ങള് സൈബറിടത്തില് ആവര്ത്തിച്ചു കൊണ്ടേയിരിക്കുകയാണെന്ന് കെ.കെ രമ കുറിക്കുന്നു. കെ.കെ രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം:- സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുകയും പൊതുമണ്ഡലത്തില് ഇടപെടുകയും ചെയ്യുന്ന സ്ത്രീകള്ക്ക് നേരെ ആണ്കൂട്ട അക്രമങ്ങള് സൈബറിടത്തില് …
 

കൊച്ചി: മീഡിയവണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനവിഷയത്തില്‍ പ്രതികരിച്ച മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് കെ.കെ രമ. സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുകയും പൊതുമണ്ഡലത്തില്‍ ഇടപെടുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ ആണ്‍കൂട്ട അക്രമങ്ങള്‍ സൈബറിടത്തില്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണെന്ന് കെ.കെ രമ കുറിക്കുന്നു.

കെ.കെ രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-

സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുകയും പൊതുമണ്ഡലത്തില്‍ ഇടപെടുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ ആണ്‍കൂട്ട അക്രമങ്ങള്‍ സൈബറിടത്തില്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണ്.

മാദ്ധ്യമ പ്രവര്‍ത്തക സ്മൃതി പരുത്തിക്കാടും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും നേരിടുന്ന സൈബര്‍ ആക്രമണം ഇതിന്റെ തുടര്‍ച്ചയാണ്.
മീഡിയവണ്‍ നിരോധനത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളിലാണ് സ്മൃതിയെ കടന്നാക്രമിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ അരങ്ങേറിയത്. ആര്യ രാജേന്ദ്രന്റെ വിവാഹ വാര്‍ത്തകള്‍ വന്നതോടെ അവര്‍ക്കു നേരെയും വ്യാപകമായ അവഹേളന ശ്രമമാണ് നടക്കുന്നത്.

ഈ അല്പബുദ്ധികള്‍ ഓര്‍ക്കേണ്ട കാര്യം പൊതു രംഗത്തും മാദ്ധ്യമരംഗത്തുമൊക്കെ അടിയുറച്ചു നില്‍ക്കുന്ന സ്ത്രീകളെ ഇത്തരം സംഘടിതാക്രമണങ്ങള്‍ കൊണ്ട് തകര്‍ത്തുകളയാനാവില്ല. നാളിതു വരെയുള്ള അനുഭവങ്ങളുടെ കരുത്തില്‍ നിങ്ങളുടെ അവഹേളനങ്ങള്‍ അതിജീവിക്കാനുള്ള കരുത്ത് ഇവിടുത്തെ സ്ത്രീകള്‍ നേടിയിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍,സാമുദായിക സംഘടനകള്‍, താരാരാധക സംഘങ്ങള്‍, തുടങ്ങിയവയുടെ ബാനറില്‍ പുളയ്ക്കുന്ന ഇത്തരം വെട്ടുകിളിക്കൂട്ടങ്ങളെ നിയന്ത്രിക്കാനും തിരുത്താനും തള്ളിക്കളയാനും ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണം.

ഇതര വിഷയങ്ങളില്‍ വെത്യസ്തനിലപാടുകള്‍ നിലനിര്‍ത്തുമ്പോഴും, എപ്പോഴും ആള്‍ക്കൂട്ട വിചാരണകള്‍ക്ക് വിധേയമാകുന്ന പെണ്‍ജീവിതങ്ങള്‍ക്കൊപ്പം തന്നെയാണ്.
കെ.കെ.രമ.