LogoLoginKerala

സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു; ട്രെയിനുകള്‍ വൈകിയോടുന്നു

കൊച്ചി: ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്ന്ന് താറുമാറായ സംസ്ഥാനത്തെ ട്രെയിന് ഗതാഗതം പുനസ്ഥാപിച്ചു. ട്രെയിനുകള് വൈകിയാണ് ഓടുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ 11 ട്രെയിനുകള് റദ്ദാക്കി. ഏഴ് ട്രെയിനുകള് മാത്രമാണ് റദ്ദാക്കിയതെന്ന് കഴിഞ്ഞ ദിവസം റെയില്വേ ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും മുന്നറിയിപ്പുകള് നല്കാതെ മറ്റു ചില ട്രയിനുകള് കൂടി റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.ഏതാനും ട്രെയിനുകള് ഭാഗികമായി റദ്ദാക്കുകയും ചെയ്തതതോടെ യാത്രക്കാരും ദുരിതത്തിലായി. ശനിയാഴ്ച വൈകുന്നേരം മൂന്നിന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ മെയില് അഞ്ച് മണിക്കൂര് വൈകി രാത്രി എട്ടിനാണ് …
 

കൊച്ചി: ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ 11 ട്രെയിനുകള്‍ റദ്ദാക്കി.

ഏഴ് ട്രെയിനുകള്‍ മാത്രമാണ് റദ്ദാക്കിയതെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും മുന്നറിയിപ്പുകള്‍ നല്‍കാതെ മറ്റു ചില ട്രയിനുകള്‍ കൂടി റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.ഏതാനും ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തതതോടെ യാത്രക്കാരും ദുരിതത്തിലായി.

ശനിയാഴ്ച വൈകുന്നേരം മൂന്നിന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ മെയില്‍ അഞ്ച് മണിക്കൂര്‍ വൈകി രാത്രി എട്ടിനാണ് സര്‍വീസ് തുടങ്ങിയത്. വൈകുന്നേരം 4.45 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-മൈസൂര്‍ പ്രതിദിന എക്‌സ്പ്രസ് (16316) യാത്രയാരംഭിക്കാന്‍ അഞ്ച് മണിക്കൂര്‍ വൈകി.