LogoLoginKerala

മലമ്പുഴയിൽ യുവാവ് അപകടത്തിൽപ്പെട്ട സംഭവം : പാലക്കാട് ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്

യുവാവ് മലയിൽ കുടുങ്ങിക്കിടക്കുന്നത് യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ കാരണങ്ങളാണ് നോട്ടീസിലുള്ളത് പാലക്കാട് : മലമ്പുഴ ചെറാട് മലയിൽ ട്രെക്കിങ്ങിനിടെ യുവാവ് അപകടത്തിൽപ്പെട്ട സംഭവത്തിൽ പാലക്കാട് ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറാണ് വിശദീകരണം ആവശ്യപ്പെട്ടത്. യുവാവ് മലയിൽ കുടുങ്ങിക്കിടക്കുന്നത് യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ കാരണങ്ങളാണ് നോട്ടീസിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തുക്കളോടൊപ്പം മലമ്പുഴ ചെറാട് …
 

യുവാവ് മലയിൽ കുടുങ്ങിക്കിടക്കുന്നത് യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ കാരണങ്ങളാണ് നോട്ടീസിലുള്ളത്

പാലക്കാട് : മലമ്പുഴ ചെറാട് മലയിൽ ട്രെക്കിങ്ങിനിടെ യുവാവ് അപകടത്തിൽപ്പെട്ട സംഭവത്തിൽ പാലക്കാട് ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറാണ് വിശദീകരണം ആവശ്യപ്പെട്ടത്.

യുവാവ് മലയിൽ കുടുങ്ങിക്കിടക്കുന്നത് യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ കാരണങ്ങളാണ് നോട്ടീസിലുള്ളത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തുക്കളോടൊപ്പം മലമ്പുഴ ചെറാട് മലയിൽ ട്രെക്കിങ്ങിനെത്തിയ ചെറാട് സ്വദേശി ബാബു ട്രെക്കിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. 43 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക ദൗത്യസംഘം മലയിടുക്കിൽ കുടുങ്ങിക്കിടന്ന ബാബുവിനെ രക്ഷപ്പെടുത്തുകയായിരുന്നു.