LogoLoginKerala

അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും; വോട്ടര്‍മാരോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമി

ഡെറാഡൂണ്: വീണ്ടും അധികാരത്തിലേറിയാല് ഏകീകൃത സിവില് കോഡി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര് സിംഗ് ധാമി. പാര്ട്ടി വീണ്ടും സംസ്ഥാനത്തില് അധികാരത്തില് തിരഞ്ഞെടുക്കപ്പെട്ടാല് യൂണിഫോം സിവില് കോഡ് (യു.സി.സി) തയ്യാറാക്കാന് ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന വാഗ്ദാനം അദ്ദേഹം പ്രവര്ത്തകര്ക്ക് നല്കി.അതേസമയം പ്രതിപക്ഷ നേതാക്കളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിമര്ശനങ്ങളെ അദ്ദേഹത്തെ വിമര്ശിച്ചു. പാനലില് നിയമ വിദഗ്ധര്, വിരമിച്ച ആളുകള്, സാംസ്കാരിക നേതാക്കള് തുടങ്ങിയവരും ഉള്പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 14 ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ …
 

ഡെറാഡൂണ്‍: വീണ്ടും അധികാരത്തിലേറിയാല്‍ ഏകീകൃത സിവില്‍ കോഡി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. പാര്‍ട്ടി വീണ്ടും സംസ്ഥാനത്തില്‍ അധികാരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ യൂണിഫോം സിവില്‍ കോഡ് (യു.സി.സി) തയ്യാറാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന വാഗ്ദാനം അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നല്‍കി.അതേസമയം പ്രതിപക്ഷ നേതാക്കളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ അദ്ദേഹത്തെ വിമര്‍ശിച്ചു.

പാനലില്‍ നിയമ വിദഗ്ധര്‍, വിരമിച്ച ആളുകള്‍, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവരും ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 14 ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 70 അസംബ്ലി സീറ്റുകള്‍ക്കായുള്ള പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്നു യൂണിഫോം സിവില്‍ കോഡ് തുറുപ്പ് ചീട്ടാക്കി ധാമിയുടെ പ്രസ്താവന.

വിവാഹം, വിവാഹമോചനം, ഭൂമിപതിച്ച സ്വത്ത്, പിന്തുടര്‍ച്ചാവകാശം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സമിതിയുടെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാതാക്കളുടെ സ്വപ്നങ്ങള് നിറവേറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇത്, ഭരണഘടനയുടെ ആത്മാവ് സാക്ഷാത്കരിക്കും. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44-ലേക്കുള്ള ഫലപ്രദമായ ചുവടുവയ്പ്പായിരിക്കും ഈനീക്കം, സമൂഹത്തിലെ എല്ലാ പൗരന്മാര്‍ക്കും അവരുടെ മതം പരിഗണിക്കാതെ തുല്യമായ നിയമം എന്ന ആശയം അവതരിപ്പിക്കുമെന്നും ധാമി കൂട്ടിചേര്‍ത്തു.