LogoLoginKerala

രാജ്യത്തിന്റെ കരുത്ത്; ആകാശയുദ്ധത്തിന് സജ്ജമായി മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക്

ന്യൂഡല്ഹി: മൂന്ന് റാഫേല് യുദ്ധവിമാനങ്ങള് കൂടി അടുത്താഴ്ച ഇന്ത്യയിലേക്ക്. ഐ.എസ്.ഇ സംയോജിപ്പിച്ച് സര്ട്ടിഫൈ ചെയ്ത ഇന്സ്ട്രുമെന്റഡ് എയര്ക്രാഫ്റ്റായ RB008, ഇതിനകം ഇന്ത്യന് വായു സേനയ്ക്ക് കൈമാറിയിട്ടുണ്ട്. ‘ഫ്രാന്സില് ജെറ്റുകള് ഡെലിവറി ചെയ്തു, ഇന്ത്യയിലേക്കുള്ള കൈമാറ്റ രീതികള് പുരോഗമിക്കുകയാണ്. അടുത്ത ആഴ്ചയോടെ ഇന്ത്യയിലെത്തും ദീര്ഘയാത്രയായതിനാല് യാത്രയ്ക്കിടെ വിമാനത്തില് ഇന്ധനം നിറയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയായിരിക്കും ജെറ്റുകള് ഫ്രാന്സില് നിന്ന് പറന്നിറങ്ങുക. മുന്കാലങ്ങളില് ഫ്രാന്സിന്റെയും യുണൈറ്റഡ് അറബ് എമിറേറ്റുകളുടെയും (യുഎഇ) വ്യോമസേനയുടെ പിന്തുണ ശ്രദ്ധേയമായിരുന്നു. ഇന്ത്യയ്ക്കുള്ള ആദ്യത്തെ റഫാല്, RB008, …
 

ന്യൂഡല്‍ഹി: മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി അടുത്താഴ്ച ഇന്ത്യയിലേക്ക്.
ഐ.എസ്.ഇ സംയോജിപ്പിച്ച് സര്‍ട്ടിഫൈ ചെയ്ത ഇന്‍സ്ട്രുമെന്റഡ് എയര്‍ക്രാഫ്റ്റായ RB008, ഇതിനകം ഇന്ത്യന്‍ വായു സേനയ്ക്ക് കൈമാറിയിട്ടുണ്ട്.

‘ഫ്രാന്‍സില്‍ ജെറ്റുകള്‍ ഡെലിവറി ചെയ്തു, ഇന്ത്യയിലേക്കുള്ള കൈമാറ്റ രീതികള്‍ പുരോഗമിക്കുകയാണ്. അടുത്ത ആഴ്ചയോടെ ഇന്ത്യയിലെത്തും

ദീര്‍ഘയാത്രയായതിനാല്‍ യാത്രയ്ക്കിടെ വിമാനത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയായിരിക്കും ജെറ്റുകള്‍ ഫ്രാന്‍സില്‍ നിന്ന് പറന്നിറങ്ങുക. മുന്‍കാലങ്ങളില്‍ ഫ്രാന്‍സിന്റെയും യുണൈറ്റഡ് അറബ് എമിറേറ്റുകളുടെയും (യുഎഇ) വ്യോമസേനയുടെ പിന്തുണ ശ്രദ്ധേയമായിരുന്നു.

ഇന്ത്യയ്ക്കുള്ള ആദ്യത്തെ റഫാല്‍, RB008, 2018 ഒക്ടോബര്‍ 30-നാണ് ഫ്രാന്‍സില്‍ നിന്ന് ആദ്യ പറക്കല്‍ നടത്തിയത്.. ഈ വിമാനത്തിലാണ് 13 ഐഎസ്ഇ സംയോജിപ്പിക്കുകയും പരീക്ഷിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തത്. മുന്‍ ഐ.എ.എഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്., അന്നത്തെ ഐഎഎഫിന്റെ ഡെപ്യൂട്ടി ചീഫ് ആയിരുന്ന ബദൗരിയ ഇന്ത്യന്‍ ചര്‍ച്ചാ സംഘത്തെ നയിക്കുകയും കരാര്‍ ചര്‍ച്ചകളില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.ലോകമെമ്പാടുമുള്ള റഫാല്‍ വിമാനങ്ങളില്‍ ഏറ്റവും നൂതനമായത് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ജെറ്റുകളാണെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടുന്നു.