LogoLoginKerala

കണ്ണൂരിലെ ബോംബേറില്‍ വന്‍ ട്വിസ്റ്റ്; കൊല്ലപ്പെട്ടത് ആക്രമി സംഘത്തിലെ യുവാവ് തന്നെ; ഏറ് കൊണ്ടത് അബദ്ധത്തില്‍ ത്തില്‍

കണ്ണൂര്:കല്യാണ വീട്ടിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തില് യുവാവ് മരിച്ചതില് വന് ട്വിസ്റ്റ്. കൊല്ലപ്പെട്ടത് ആക്രമി സംഘത്തിലുണ്ടായിരുന്ന യുവാവെന്ന് പൊലീസ് പറയുന്നത്. ഏച്ചുര് സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ജിഷ്ണു കല്യാണ വീട് ആക്രമിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന ആളാണ്. എറിഞ്ഞ ബോബുകളില് ഒന്ന് ജിഷ്ണുവിന്റെ തലയില് കൊണ്ടാണ് പൊട്ടിത്തെറിച്ചത്. സംഘാംഗം എറിഞ്ഞ നാടന്ബോംബ് ജിഷ്ണുവിന്റെ തലയില് കൊള്ളുകയായിരുന്നു.സംഘം ആദ്യം എറിഞ്ഞ നാടന്ബോംബ് പൊട്ടിയില്ല. ഇത് എടുക്കാന് പോകുമ്പോള് രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയില് കൊള്ളുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമി …
 

കണ്ണൂര്‍:കല്യാണ വീട്ടിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തില്‍ യുവാവ് മരിച്ചതില്‍ വന്‍ ട്വിസ്റ്റ്. കൊല്ലപ്പെട്ടത് ആക്രമി സംഘത്തിലുണ്ടായിരുന്ന യുവാവെന്ന് പൊലീസ് പറയുന്നത്. ഏച്ചുര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ജിഷ്ണു കല്യാണ വീട് ആക്രമിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന ആളാണ്. എറിഞ്ഞ ബോബുകളില്‍ ഒന്ന് ജിഷ്ണുവിന്റെ തലയില്‍ കൊണ്ടാണ് പൊട്ടിത്തെറിച്ചത്.

സംഘാംഗം എറിഞ്ഞ നാടന്‍ബോംബ് ജിഷ്ണുവിന്റെ തലയില്‍ കൊള്ളുകയായിരുന്നു.സംഘം ആദ്യം എറിഞ്ഞ നാടന്‍ബോംബ് പൊട്ടിയില്ല. ഇത് എടുക്കാന്‍ പോകുമ്പോള്‍ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയില്‍ കൊള്ളുകയായിരുന്നു.

സംഭവത്തിനു ശേഷം അക്രമി സംഘത്തിലെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍നിന്നാണ് നിര്‍ണായക വിവരം ലഭിച്ചതെന്നാണ് കരുതുന്നത്.

കല്യാണ വീട്ടില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്. സംഭവത്തിന് ശേഷം ചിലര്‍ ഓടിപ്പോകുന്നതും ക്യാമറയില്‍ പതിഞ്ഞു.