LogoLoginKerala

ഭാരതത്തിന്റെ ആയൂര്‍വേദ ചികിത്സയിലൂടെ മകളുടെ കാഴ്ചതിരികെ കിട്ടി; കെനിയയിലും നടപ്പിലാക്കും; മോദിയുമായി ചര്‍ച്ച നടത്തി മുന്‍ കെനിയന്‍ പ്രധാനമന്ത്രി

ഈ ചികിത്സാ രീതി (ആയുര്വേദം) ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യങ്ങളെ ചികിത്സയ്ക്കായി ഉപയോഗിക്കാനും ഞാന് പ്രധാനമന്ത്രി മോദിയുമായി ചര്ച്ച ചെയ്തിട്ടുണ്ട്: കെനിയ മുന് പ്രധാനമന്ത്രി റെയ്ല ഒഡിംഗ- പി.ടി.ഐയോട് വ്യക്തമാക്കി. ന്യൂഡല്ഹി: ഭാരതത്തിന്റെ ആയൂര്വേദ ചികിത്സയെ പ്രകീര്ത്തിച്ച് കെനിയ മുന് പ്രധാനമന്ത്രി റെയ്ല ഒഡിംഗ. മകളുടെ ചികിത്സയ്ക്കായി മൂന്ന് ആഴ്ച മുന്പ് കൊച്ചിയിലെത്തിയ ഒഡിംഗ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് സന്ദര്ശിച്ചു. ഇരുവരും തമ്മിലുള്ല കൂടിക്കാഴ്ചയുടെ ചിത്രങ്ങള് പുറത്തുവന്നു കഴിഞ്ഞു. ഇന്ത്യയുടെ ആയൂര്വേദ ചികിത്സാ രീതികള് …
 

ഈ ചികിത്സാ രീതി (ആയുര്‍വേദം) ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യങ്ങളെ ചികിത്സയ്ക്കായി ഉപയോഗിക്കാനും ഞാന്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്: കെനിയ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ- പി.ടി.ഐയോട് വ്യക്തമാക്കി.

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ആയൂര്‍വേദ ചികിത്സയെ പ്രകീര്‍ത്തിച്ച് കെനിയ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ. മകളുടെ ചികിത്സയ്ക്കായി മൂന്ന് ആഴ്ച മുന്‍പ് കൊച്ചിയിലെത്തിയ ഒഡിംഗ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് സന്ദര്‍ശിച്ചു. ഇരുവരും തമ്മിലുള്‌ല കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

ഇന്ത്യയുടെ ആയൂര്‍വേദ ചികിത്സാ രീതികള്‍ കെനിയയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കൊച്ചിയിലുള്ള എന്റെ മകളുടെ നേത്രചികിത്സയ്ക്കായാണ് ഞാന്‍ ഇന്ത്യയിലെത്തിയത്.3 ആഴ്ചകള്‍ക്കുശേഷം, അവളുടെ കാഴ്ചയില്‍ ഗണ്യമായ പുരോഗതിയുണ്ടായി. ഈ ചികിത്സാ രീതി (ആയുര്‍വേദം) ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യങ്ങളെ ചികിത്സയ്ക്കായി ഉപയോഗിക്കാനും ഞാന്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്: കെനിയ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ- പി.ടി.ഐയോട് വ്യക്തമാക്കി.

‘പരമ്പരാഗത ചികിത്സ മാര്‍ഗങ്ങള്‍ സ്വീകരിച്ച് അവള്‍ ഇപ്പോള്‍ കാഴ്ചശക്തി വീണ്ടെടുത്തു, ഇത് ഞങ്ങള്‍ക്ക് വളരെ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ആഫ്രിക്കയിലേക്ക് ഈ തെറാപ്പി (ആയുര്‍വേദം) കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യജാലങ്ങളെ ചികിത്സകള്‍ക്കായി ഉപയോഗിക്കാനുമുള്ള സാധ്യതയെക്കുറിച്ച് ഞാന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു’- ഒഡിംഗ പറഞ്ഞു.