LogoLoginKerala

ബാബുവിന് വീടൊരുങ്ങുന്നു ; ജന്മദിനത്തിൽ സമ്മാനവുമായി വി. കെ. ശ്രീകണ്ഠൻ എം പി

ചെറുപ്പക്കാർക്ക് ബാബു ഒരു മാതൃകയാണെന്നും ആത്മധൈര്യത്തിന്റെ ഉടമയാണെന്നും ആശംസ അറിയിക്കാനെത്തിയ എം. പി പറഞ്ഞു പാലക്കാട് : ബാബുവിന് സഹായവാഗ്ദാനവുമായി വി. കെ. ശ്രീകണ്ഠൻ എംപി. പുതിയ വീട് വെക്കാൻ എല്ലാവിധ സഹായവും നൽകുമെന്ന് എം. പി അറിയിച്ചു. ബാബുവിന് ജന്മദിനാശംസകൾ അറിയിക്കാൻ എത്തിയപ്പോഴായിരുന്നു എംപി യുടെ പ്രഖ്യാപനം. ചെറുപ്പക്കാർക്ക് ബാബു ഒരു മാതൃകയാണെന്നും ആത്മധൈര്യത്തിന്റെ ഉടമയാണെന്നും ആശംസ അറിയിക്കാനെത്തിയ എം. പി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തുക്കളോടൊപ്പം മലമ്പുഴ ചെറാട് മലയിൽ എത്തിയ ബാബു ട്രെക്കിങ്ങിനിടെ …
 

ചെറുപ്പക്കാർക്ക് ബാബു ഒരു മാതൃകയാണെന്നും ആത്മധൈര്യത്തിന്റെ ഉടമയാണെന്നും ആശംസ അറിയിക്കാനെത്തിയ എം. പി പറഞ്ഞു

പാലക്കാട് : ബാബുവിന് സഹായവാഗ്ദാനവുമായി വി. കെ. ശ്രീകണ്ഠൻ എംപി. പുതിയ വീട് വെക്കാൻ എല്ലാവിധ സഹായവും നൽകുമെന്ന് എം. പി അറിയിച്ചു. ബാബുവിന് ജന്മദിനാശംസകൾ അറിയിക്കാൻ എത്തിയപ്പോഴായിരുന്നു
എംപി യുടെ പ്രഖ്യാപനം.

ചെറുപ്പക്കാർക്ക് ബാബു ഒരു മാതൃകയാണെന്നും ആത്മധൈര്യത്തിന്റെ ഉടമയാണെന്നും ആശംസ അറിയിക്കാനെത്തിയ എം. പി പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തുക്കളോടൊപ്പം മലമ്പുഴ ചെറാട് മലയിൽ എത്തിയ ബാബു ട്രെക്കിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. 43 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക ദൗത്യസംഘം മലയിടുക്കിൽ കുടുങ്ങിക്കിടന്ന ബാബുവിനെ രക്ഷപ്പെടുത്തുകയായിരുന്നു.