LogoLoginKerala

കലൂരില്‍ കാറിടിച്ച് തൊഴിലാളി മരിച്ച സംഭവം ; കൂടുതല്‍ തെളിവുകള്‍ പുറത്ത്

തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവർക്കെതിരെയാണ് കേസ് കൊച്ചി : കലൂരിൽ കാർ ഇടിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യഴാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത് . കാറോടിച്ച യുവക്കാൾക്കെതിരെ പോലീസ് പോക്സോ ചുമത്തി കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവർക്കെതിരെയാണ് കേസ് . മയക്ക് മരുന്നും , കഞ്ചാവും കൈവശം വെച്ചതിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കാറിൽ യുവാക്കൾക്കൊപ്പം മൂന്ന് വിദ്യാർത്ഥിനികൾ ഉണ്ടായിരുന്നു. ഇവരിൽ ഒരാളെ പീഡിപ്പിച്ചെന്നാണ് പരാതി. അപകടം സംഭവിച്ചതിന് …
 

തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവർക്കെതിരെയാണ് കേസ് 

കൊച്ചി : കലൂരിൽ കാർ ഇടിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യഴാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത് . കാറോടിച്ച യുവക്കാൾക്കെതിരെ പോലീസ് പോക്സോ ചുമത്തി കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവർക്കെതിരെയാണ് കേസ് .

മയക്ക് മരുന്നും , കഞ്ചാവും കൈവശം വെച്ചതിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
കാറിൽ യുവാക്കൾക്കൊപ്പം മൂന്ന് വിദ്യാർത്ഥിനികൾ ഉണ്ടായിരുന്നു. ഇവരിൽ ഒരാളെ പീഡിപ്പിച്ചെന്നാണ് പരാതി. അപകടം സംഭവിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾ കാറിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

വിദ്യാർത്ഥികളെ ചോദ്യം ചെയ്‌തപ്പോഴാണ് ലൈംഗിക ചൂഷണത്തിൻ്റെ വിവരം പുറത്തു വരുന്നത്. മയക്കു മരുന്ന് നൽകിയ ശേഷം തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.