LogoLoginKerala

പി . വി . അന്‍വറിന് ജപ്തി നോട്ടീസ് : മുടങ്ങിയത് 1.14 കോടിയുടെ വായ്പ തിരിച്ചടവ്

1. 14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് ബാങ്കിൻ്റെ നടപടി മലപ്പുറം : പി . വി . അൻവർ എംഎൽഎയ്ക്ക് ആക്സിസ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. എംഎൽഎ യുടെ കൈവശമുള്ള ഒരു ഏക്കർ ഭൂമി ജപ്തി ചെയ്യുന്നതിന് വേണ്ടിയാണ് ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്. 1. 14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് ബാങ്കിൻ്റെ നടപടി. ജപ്തി നടപടിയെക്കുറിച്ച് ബാങ്ക് പത്രപരസ്യവും നല്കി കഴിഞ്ഞു . അതെസമയം മലപ്പുറത്തെ ചീങ്കണ്ണിപാലയില് അന്വറിന്റെ ഭാര്യാപിതാവിന്റെ …
 

1. 14 കോടിയുടെ വായ്‌പ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് ബാങ്കിൻ്റെ നടപടി

മലപ്പുറം :  പി . വി . അൻവർ എംഎൽഎയ്ക്ക് ആക്‌സിസ് ബാങ്ക് ജപ്‌തി നോട്ടീസ് അയച്ചു. എംഎൽഎ യുടെ കൈവശമുള്ള ഒരു ഏക്കർ ഭൂമി ജപ്‌തി ചെയ്യുന്നതിന് വേണ്ടിയാണ് ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്. 1. 14 കോടിയുടെ വായ്‌പ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് ബാങ്കിൻ്റെ നടപടി. ജപ്തി നടപടിയെക്കുറിച്ച് ബാങ്ക് പത്രപരസ്യവും നല്‍കി കഴിഞ്ഞു .

അതെസമയം മലപ്പുറത്തെ ചീങ്കണ്ണിപാലയില്‍ അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുളള ഭൂമിയിൽ അനിയന്ത്രിതമായി നിർമിച്ച റോപ്‍വേ പൊളിച്ചു മാറ്റുന്നതിനുള്ള നടപടിയും ഉണ്ടാവും. റേപ് വേ താങ്ങി നിർത്തുന്ന കോൺക്രീറ്റ് തൂണുകളുമാണ് പ്രധാനമായും പൊളിച്ചു നീക്കുക. ഓംബുഡ്സ്മാന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു നടപടി.

അംഗീകാരമില്ലാതെ പണിത റോപ് വേ 10 ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കാൻ സാധിക്കുമെന്നാണ് പഞ്ചായത്തിൻ്റെ വിലയിരുത്തൽ.   ഒരു റോപ് വേ പോയാൽ തൻ്റെ രോമം പോകുന്നത് പോലെയുള്ളു എന്നായിരുന്നു പി . വി. അൻവർ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്.